കയ്യിലിരുന്ന 2.42 കോടിയും പോയി. വിമാനത്താവളം അദാനിയും കൊണ്ടുപോയി;വിഡി സതീശന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 31, 2020

കയ്യിലിരുന്ന 2.42 കോടിയും പോയി. വിമാനത്താവളം അദാനിയും കൊണ്ടുപോയി;വിഡി സതീശന്‍

തിരുവനന്തപുരം വിമാനത്താവളതത്തിനായി അദാനിയോട് മത്സരിക്കാന്‍ കേരളത്തിന് ചിലവ് 2.42 കോടി രൂപയെന്ന് വിഡി സതീശന്‍. കേരളത്തിന്റെ ടെന്‍ഡര്‍ തുക നേരത്തെ തന്നെ അദാനി ഗ്രൂപ്പിന് ചോര്‍ത്തിക്കൊടുത്തതാണെന്നും വിഡി സതീശന്‍ ആരോപിക്കുന്നു. വന്‍ വിവാദങ്ങള്‍ക്കാണ് സതീശന്റെ ഈ ആരോപണം തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ രേഖകള്‍ പങ്കുവെച്ച് സതീശന്‍ ഫേസ്ബുക്കില്‍ കുറിപ്പും പങ്കുവെച്ചു. കയ്യിലിരുന്ന 2.42 കോടിയും പോയി. വിമാനത്താവളം അദാനിയും കൊണ്ടുപോയെന്ന് അദ്ദേഹം പരിഹസിച്ചു. ഉന്നിച്ച ആരോപണത്തില്‍ ഇതുവരെ ഒരു അന്വേഷണവും നടന്നിട്ടില്ലെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

അദാനിക്ക് തിരുവനന്തപുരം വിമാനത്താവളം നല്‍കിയതിനെതിരായ സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. സംസ്ഥാന സര്‍ക്കാരിനെ മറികടന്നു അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം. ലേല നടപടികള്‍ സുതാര്യമല്ലെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. എന്നാല്‍ കേരളത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് കേന്ദ്ര നിലപാട്.



from mangalam.com https://ift.tt/3jLMf4X
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages