മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്നുപേര്‍കൂടി അന്വേഷണവലയത്തില്‍ ; വൈകാതെ ഇവരെയും ചോദ്യംചെയ്യും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 29, 2020

മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്നുപേര്‍കൂടി അന്വേഷണവലയത്തില്‍ ; വൈകാതെ ഇവരെയും ചോദ്യംചെയ്യും

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റിലായതിനു പിന്നാലെ, മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് പ്രമുഖര്‍കൂടി അന്വേഷണവലയത്തില്‍. ഒരു പ്രൈവറ്റ് സെക്രട്ടറിയും രണ്ട് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരുമാണു സംശയ നിഴലിലുള്ളത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വൈകാതെ ഇവരെ ചോദ്യംചെയ്യുമെന്നു സൂചന.

അഡീ. പ്രൈവറ്റ് സെക്രട്ടറിമാരുടെ പങ്ക് ശക്തമാണെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം. ശിവശങ്കറിന്റെ പല ഇടപാടുകള്‍ക്കും ഇവരുടെ സഹായം ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഇടനിലക്കാരിയായ സര്‍ക്കാര്‍ പദ്ധതികളിലും ഇടപാടുകളിലും ഇവര്‍ക്കു കമ്മീഷന്‍ ലഭിച്ചിട്ടുണ്ടെന്നും ഇ.ഡി. കരുതുന്നു.

മൂവരെയും ശിവശങ്കറിനൊപ്പമിരുത്തി ചോദ്യംചെയ്‌തേക്കും. അന്വേഷണം തങ്ങളിലേക്കെത്തുമെന്ന് ഉറപ്പായതോടെ, സംശയനിഴലിലുള്ള ഉദ്യോഗസ്ഥര്‍ അഭിഭാഷകരുമായി പലവട്ടം ആശയവിനിമയം നടത്തി. അറസ്റ്റ് ഭീതിയില്‍ ചിലര്‍ കടുത്ത മാനസികസമ്മര്‍ദത്തിലെന്നും സൂചന. സ്വപ്‌നയുടെ ഫോണുകള്‍, ലാപ്‌ടോപ് എന്നിവയില്‍നിന്നു വീണ്ടെടുത്ത വിവരങ്ങളില്‍ ഇവരുമായുള്ള ബന്ധം വ്യക്തമായി. ശിവശങ്കര്‍ വഴിയാണു സ്വപ്‌നയ്ക്ക് ഇവരുടെ സഹായം ലഭിച്ചത്.

സ്വര്‍ണക്കടത്ത് കേസിലെ മറ്റ് പ്രതികളുമായും ഇവര്‍ക്ക് അടുപ്പമുള്ളതായി ഇ.ഡിക്കു മൊഴി ലഭിച്ചു. സന്ദീപ് നായരുടെ മൊഴിയാണ് ഇതില്‍ പ്രധാനം. കോടതിയില്‍ രഹസ്യമൊഴി നല്‍കി മാപ്പുസാക്ഷിയാകാന്‍ സന്ദീപ് സമ്മതമറിയിച്ചിട്ടുണ്ട്. എന്‍.ഐ.എ. കേസില്‍ സന്ദീപ് മജിസ്‌ട്രേറ്റ് മുമ്പാകെ കുറ്റസമ്മതമൊഴി നല്‍കിയിരുന്നു. ശിവശങ്കറിനു ബിസിനസ് മോഹമുള്ളതായി സ്വപ്‌നയും സരിത്തും പറഞ്ഞിട്ടുണ്ടെന്ന സന്ദീപിന്റെ വെളിപ്പെടുത്തല്‍ ശരിവയ്ക്കുന്ന ഡിജിറ്റല്‍ തെളിവുമുണ്ട്.



from mangalam.com https://ift.tt/37VfNei
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages