കോവിഡ്പരിശോധന കുറഞ്ഞു, കാരണം വ്യക്തമാക്കാതെ സർക്കാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 16, 2020

കോവിഡ്പരിശോധന കുറഞ്ഞു, കാരണം വ്യക്തമാക്കാതെ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് പരിശോധനകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ അഞ്ചു ദിവസമായി അരലക്ഷം പരിശോധനകളാണ് നടന്നത്. വിവരങ്ങൾ രേഖപ്പെടുത്തുന്നതിലെ അപാകങ്ങളും ജീവനക്കാരുടെ കുറവും കാലതാമസമുണ്ടാക്കുന്നതായി ആരോഗ്യ പ്രവർത്തകർ പറഞ്ഞു. പരിശോധന കുറഞ്ഞതിന്റെ കാരണം സർക്കാർ വ്യക്തമാക്കിയിട്ടില്ല.സ്വകാര്യ മേഖലയിലെ പരിശോധനാ വിവരങ്ങൾ രേഖപ്പെടുത്തുന്നതിൽ അപാകം ഉണ്ടോയെന്ന് സർക്കാർ പരിശോധിക്കുന്നുണ്ട്. പരിശോധന കുറഞ്ഞത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിലും പരിശോധന കുറഞ്ഞു.തിങ്കളാഴ്ച മുതൽ പരിശോധനാ വിവരങ്ങൾ രേഖപ്പെടുത്തുന്ന ഐ.സി.എം.ആർ. പോർട്ടലിൽ മാറ്റം വരുത്തിയിരുന്നു. ഇത് വിവരം രേഖപ്പെടുത്തുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാക്കിയതായി ജീവനക്കാർ പറഞ്ഞു. കഴിഞ്ഞദിവസങ്ങളിൽ പതിനോരായിരം ആർ.ടി.പി.സി.ആർ. പരിശോധനകളാണ് നടന്നത്. അതേസമയം സർക്കാർ വിരുദ്ധ സമരങ്ങൾ പൊളിക്കാനാണ് നേരത്തേ പരിശോധന വർധിപ്പിച്ചതെന്നാണ് പ്രതിപക്ഷ ആരോപണം.കോവിഡ് പരിശോധനഒക്ടോബർ 9 68321 ഒക്ടോബർ 10 66228 ഒക്ടോബർ 11 61629 ഒക്ടോബർ 12 38259 ഒക്ടോബർ 13 48253 ഒക്ടോബർ 14 50056 ഒക്ടോബർ 15 50154ഒക്ടോബർ 16 51836


from mathrubhumi.latestnews.rssfeed https://ift.tt/37kmk1P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages