പാലാക്കാരന്‍"അച്ചായന്‍"മാരെപ്പറ്റി പൊതുവേ ഒരു വിലയിരുത്തലുണ്ട് അവര്‍ അരക്കൈ നോക്കുന്നതൊന്നും പരാജയപ്പെടാറില്ല; രാഷ്‌ട്രീയമാണെങ്കിലും സിനിമയാണെങ്കിലും കച്ചവടമാണെങ്കിലും. അത്തരത്തില്‍ പാലാക്കാരുടെ യശസുയര്‍ത്തിയവരില്‍ പ്രധാനിയായ ജോസഫ് ജെ. കക്കാട്ടില്‍ എന്ന ചെറുപുഷ്‌പം കൊച്ചേട്ടനും ഓര്‍മയായി. എഴുപതുകളിലും എണ്‍പതുകളിലും മലയാള സിനിമാ നിര്‍മാണ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന പേരായിരുന്നു ചെറുപുഷ്‌പം കൊച്ചേട്ടന്‍.
ചെറുപുഷ്‌പം ഫിലിംസിന്റെ ബാനറില്‍ ഒരുപടി ഹിറ്റ് സിനിമകളാണ് ജോസഫ് മലയാളി പ്രേഷകര്‍ക്ക് സമ്മാനിച്ചത്. നക്ഷത്രഹോട്ടലുകളും ഹോം സ്‌റ്റേകളും ഇല്ലാതിരുന്ന കാലത്ത് ജോസഫിന്റെ പാലായിലെ വീടായിരുന്നു കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ മുന്‍നിരതാരങ്ങളുടെ താമസസ്‌ഥലം. 1970-ലാണ് കൊച്ചേട്ടന്‍ ഇപ്പോഴത്തെ വീട് നിര്‍മ്മിക്കുന്നത്. അക്കാലത്ത് പാലായിലെ ഏറ്റവും മനോഹരവും വലുതുമായ വീടായിരുന്നു ഇത്.
1970കളില്‍ പ്രമുഖ കോണ്‍ട്രക്‌ടര്‍ ആയിരുന്നു ജോസഫ്. പാലാ ഫിലിം ഫിനാന്‍സിങ്ങില്‍ തഅല്‍ഫോന്‍സാ കോളേജ് ഉള്‍പ്പെടെയുള്ള വന്‍നിര്‍മ്മിതികള്‍ പൂര്‍ത്തിയാക്കി ശ്രദ്ധേയനായി. പിന്നീട് സിനിമയ്‌ക്കുള്ള ഫിനാന്‍സ് ഇടപാടില്‍ തുടങ്ങി ക്രമേണ സിനിമാനിര്‍മാണരംഗത്തേക്ക് കടന്നു.
1976-ല്‍ നിര്‍മ്മിച്ച അനാവരണമായിരുന്നു ആദ്യ സിനിമ. എന്നാല്‍ ചിത്രം പരാജയമായിരുന്നു. അതോടെ സിനിമ നിര്‍മാണം വേണ്ട എന്ന തീരുമാനത്തിലായിരുന്നു ജോസഫ്. അതിനിടെ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സംഗീത സംവിധായകന്‍ ദേവരാജന്‍ മാസ്‌റ്ററും ഗായിക മാധുരിയും കൊച്ചേട്ടന്റെ വീട്ടില്‍ എത്തി. ഇവരാണ് ഇനി സിനിമ എടുക്കാനില്ലെന്ന് പറഞ്ഞ ജോസഫിന്റെ മനസ് മാറ്റിയത്. ഇവര്‍ പരിചയപ്പെടുത്തിയ നവാഗത സംവിധായകന്‍ ഐ.വി.ശശിയിലൂടെ പുതിയ ഒരു സിനിമാചരിത്രം തുടങ്ങി.
ഐ.വി. ശശിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആ നിമിഷം മലയാള സിനിമാലോകത്തെ മികച്ച നിര്‍മാതാക്കളിലൊരാളായി ജോസഫിനെ മാറ്റുന്നതിനു നാന്ദി കുറിച്ചു. പ്രശസ്‌ത സിനിമാതാരം ശ്രീദേവിയെ മലയാളത്തില്‍ അവതരിപ്പിച്ചെന്ന പേരും ഈ ചിത്രത്തിന് ലഭിച്ചു. ഐ.വി. ശശിയുടെ സംവിധാനത്തില്‍ കൊച്ചേട്ടന്‍ വീണ്ടും സിനിമ നിര്‍മ്മിച്ചു.ഈ കൂട്ടുകെട്ടാണ് അക്കാലത്തെ ഏറ്റവും പ്രധാന ഹിറ്റ് സിനിമയായ ഈറ്റയുടെ പിറവിയിലെത്തിയത്. പ്രതീക്ഷിക്കാത്ത ലാഭമാണ് ഈറ്റ ചെറുപുഷ്‌പം ഫിലിംസിന് സമ്മാനിച്ചത്. ഇത് ഉദയംപേരൂരില്‍ ചെറുപുഷ്‌പം സ്‌റ്റുഡിയോ സ്‌ഥാപിക്കുന്നതില്‍ വരെയെത്തി.
തുടര്‍ന്ന് നിദ്ര (1981), വീട് (1982), ഹിമവാഹിനി (1983), മൗനനൊമ്പരം (1985), ഇതിലെ ഇനിയും വരൂ (1986), അനുരാഗി (1988), പാവം പാവം രാജകുമാരന്‍ എന്നീ ഹിറ്റുകളും മലയാള സിനിമക്ക് സമ്മാനിച്ചു. 2002ല്‍ മലയാളത്തിലെ അന്ന് വരെയുള്ള ഏറ്റവും ചിലവേറിയ സിനിമയായ ദുബായ് ഏറ്റെടുക്കാന്‍ മറ്റ് വിതരണക്കാര്‍ മടിച്ചു നിന്നപ്പോള്‍ സധൈര്യം തിയേറ്ററിലെത്തിച്ചത് ചെറുപുഷ്‌പം ഫിലിംസാണ്. സൂര്യാടിവിയിലെ 350 എപ്പിസോഡുകള്‍ സൂപ്പര്‍ഹിറ്റാക്കിയ മെഗാ സീരിയല്‍ മനസറിയാതെയും കൊച്ചേട്ടന്റെ സംഭവാനയാണ്. നാടന്‍ പെണ്ണും നാട്ടുപ്രമാണിയും എന്ന സിനിമയാണ് അവസാനമായി നിര്‍മ്മിച്ചത്. ദക്ഷിണേന്ത്യയിലെ പ്രധാന നിര്‍മ്മാതാക്കളായിരുന്ന സൂപ്പര്‍ഗുഡ് ഫിലിംസുമായി ചേര്‍ന്ന് 8 സിനിമകള്‍ പുറത്തിറക്കി. മലയാളത്തിന് പുറമെ തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലും സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
എറണാകുളം മറൈന്‍ ഡ്രൈവില്‍ ചെറുപുഷ്‌പം ടവേഴ്‌സ് എന്ന ബഹുനിലക്കെട്ടിട്ടവും ( ഇപ്പോള്‍ എസ്.ബി.ഐ ഓഫിസ് ) പണിതുയര്‍ത്തി. പാലായില്‍ ചെറുപുഷ്‌പം ഹോസ്‌പിറ്റല്‍ എന്ന വന്‍ആശുപത്രി പണിതുയര്‍ത്തിയതാണ് അടുത്ത ഉദ്യമം. ആശുപത്രി നടത്തിപ്പ് തനിക്കുപറ്റിയ പണിയല്ലെന്നു ബോധ്യംവന്നപ്പോള്‍ കൈമാറാനും ആലോചിക്കേണ്ടിവന്നില്ല. കോതമംഗലത്തിനടുത്ത് തട്ടേക്കാട്, വന്റബര്‍ എസേ്‌റ്ററ്റും വാങ്ങി. എവിടെ ചെന്നാലും പാലായുടെ അഭിമാനം ആയ അദ്ദേഹം ചെറുപുഷ്‌പം കൊച്ചേട്ടന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. പാലാ വളളിച്ചിറയിലെ വീട്ടില്‍ വിശ്രമ ജീവിതം നയിച്ചുവരുന്നതിനിടെയാണ് വിയോഗം.
from mangalam.com https://ift.tt/3kJHji5
via IFTTT
No comments:
Post a Comment