ന്യൂഡല്‍ഹി : മഹാമാരിയായ കോവിഡിനോട് പൊരുതാന്‍ ലോകത്തിനാവശ്യമായ കോവിഡ് വാക്‌സിന്റെ ഏറിയ പങ്കും ഇന്ത്യയിലായിരിക്കും നിര്‍മിക്കുകയെന്ന് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ സി.ഇ.ഒ. മാര്‍ക്ക് സൂസ്മാന്‍. അടുത്തവര്‍ഷം പ്രതിരോധ മരുന്നുകള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
ഇതില്‍ വലിയൊരു ശതമാനം മരുന്നുകളുടെയും നിര്‍മാണം ഇന്ത്യയിലെ ശക്തരായ സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിലൂടെയായിരിക്കും നിര്‍മിക്കുന്നത്. കോവിഡ് മഹാമാരിക്കെതിരേയുള്ള ഇന്ത്യയുടെ പ്രവര്‍ത്തനത്തെയും വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സൂസ്മാന്‍ അഭിനന്ദിച്ചു.
സാധ്യമായ എല്ലാ രീതികളുപയോഗിച്ചും ഇന്ത്യ കോവിഡിനെ തുരത്താന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശക്തമായ സ്വകാര്യ മേഖലയുടെ പങ്കാളിത്തമാണ് അതിന് സഹായിക്കുക. രോഗത്തിന്റെ അടുത്തഘട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പ്രധാനമേഖല അതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
from mangalam.com https://ift.tt/3km8y23
via IFTTT
No comments:
Post a Comment