വഴിയോരത്തെ ബിരിയാണി കച്ചവടവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ സജ്നാഷാജി ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍. അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വിവാദങ്ങളിൽ മനംനൊന്താണ് ജീവനൊടുക്കാനുള്ള ശ്രമമുണ്ടായതെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.
സാമൂഹ്യമാധ്യങ്ങളില്‍ സജ്നാഷാജിക്ക് നേരെ രൂക്ഷമായ ആക്രമണം നടന്നിരുന്നു. കോട്ടയം സ്വദേശിയായ സജ്ന ഷാജി 13 വർഷം മുൻപാണ് കൊച്ചിയിലെത്തുന്നത്. നിലനിൽപിനായി ട്രെയിനിൽ ഭിക്ഷയെടുത്ത് ജീവിതം തുടങ്ങിയ അവര്‍ പിന്നീട് ബിരിയാണി കച്ചവടം നടത്തി കുടുംബം പോറ്റുകയായിരുന്നു. മൂന്ന് മാസം മുൻപാണ് തൃപ്പുണിത്തുറ ഇരുമ്പനത്ത് വഴിയോര ബിരിയാണി കച്ചവടം തുടങ്ങിയത്.
തുടര്‍ന്ന് പരിസരത്ത് കച്ചവടക്കാരും നാട്ടുകാരും സജ്‍നയുടെ ബിരിയാണി കച്ചവടത്തിന് എതിരെ രംഗത്ത് വന്നു. വാര്‍ഡ് കൌണ്‍സിലറും ഹെല്‍ത്ത് ഇന്‍സ്പെക്ടറും തന്നെ ഭീഷണിപ്പെടുത്തിയതായും സജ്‍ന ആരോപിച്ചിരുന്നു. തുടര്‍ന്ന് വില്‍പ്പന നടത്താത്ത ബിരിയാണി പൊതികളുമായി ലൈവില്‍ വന്ന് തന്റെ നിസ്സഹായവസ്ഥ പൊട്ടിക്കരഞ്ഞ് സജ്‍ന വിവരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
from mangalam.com https://ift.tt/35dGJmq
via IFTTT
No comments:
Post a Comment