വാഷിങ്ടണ്‍: കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇനിയും കുതിപ്പ് തുടരുകയാണ്.
42,924,533 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതുവരെ 1,154,761 പേര്‍ മരണപ്പെട്ടു. നിലവില്‍ 10,013,089 പേരാണ് ചികിത്സയിലുള്ളത്.
അതെ സമയം രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വർദ്ധന ഉണ്ട്.. ഇതുവരെ
3.17 കോടിപേർ (31,666,683)ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. അമേരിക്കയിലാണ് രോഗബാധിതർ കൂടുതൽ. അമേരിക്കക്ക് പിന്നാലെ ഇന്ത്യ, ബ്രസീല്‍, റഷ്യ, സ്‌പെയിന്‍, ഫ്രാന്‍സ്, അര്‍ജന്റീന, കൊളംബിയ, മെക്‌സിക്കോ, പെറു എന്നീ രാജ്യങ്ങളിലാണ് രോഗബാധിതർ കൂടുതൽ ഉള്ളത്.
77,299 ആയിരുന്നു യുഎസ്സില്‍ ഇതുവരെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്. എന്നാൽ കഴിഞ്ഞ ദിവസം 84000ന് മുകളിൽ ആയി.
ബ്രസീല്‍, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളിലും കോവിഡ് വര്‍ധനവിന്റെ രണ്ടാം വരവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . അടുത്ത ഫെബ്രുവരിയോടെ യുഎസ്സില്‍ കോവിഡ് ബാധിതരുടെ ആകെ മരണം അഞ്ച് ലക്ഷം കടന്നേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
from mangalam.com https://ift.tt/3krTDU5
via IFTTT
No comments:
Post a Comment