ജോർജിയ: അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പുചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാർഥിയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനെന്ന് ഡൊണാൾഡ് ട്രംപ്. ഇത്രയും മോശംസ്ഥാനാർഥിയോട് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയാണെങ്കിൽ താൻ രാജ്യം വിടുമെന്നും ജോർജിയയിലെ മക്കോണിൽനടന്ന തിരഞ്ഞെടുപ്പുറാലിയിൽ ബൈഡനുനേരേ പരിഹാസം തൊടുത്തുവിട്ടുകൊണ്ട് ട്രംപ് പറഞ്ഞു. അമേരിക്കൻസംസ്കാരത്തോട് പുച്ഛംമാത്രമാണ് ഡെമോക്രാറ്റുകൾക്കെന്നും യു.എസിനെ കമ്യൂണിസ്റ്റ് രാജ്യമാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും പറഞ്ഞുകൊണ്ട് 2016 തിരഞ്ഞെടുപ്പുപ്രചാരണത്തിലെ വാദങ്ങൾ ട്രംപ് ആവർത്തിച്ചു. അഴിമതിയിൽ മുങ്ങിനിൽക്കുകയാണ് ബൈഡനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, സൊമാലി-അമേരിക്കൻ വംശജയും ഡെമോക്രാറ്റിക് പാർട്ടി കോൺഗ്രസ് പ്രതിനിധിയുമായ ഇൽഹാൻ ഒമറിനുനേരെ ട്രംപ് നടത്തിയ വംശീയപരാമർശം വിമർശനങ്ങൾക്ക് വഴിവെച്ചു. അവർ നമ്മുടെ രാജ്യത്തെ വെറുക്കുന്നുവെന്നും സർക്കാർപോലുമില്ലാത്ത രാജ്യത്തുനിന്നാണ് വരുന്നതെന്നുമാണ് ഒമറിനെക്കുറിച്ച് ട്രംപ് പറഞ്ഞത്. എന്നാൽ, ബൈഡൻ റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപിനുനേരെ കോവിഡ് തന്നെയാണ് ഡിട്രോയിറ്റിലെയും മിഷിഗനിലെയും റാലികളിൽ ആയുധമാക്കിയത്. മായപോലെ കോവിഡ് അപ്രത്യക്ഷമാകുമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവനയെന്നും ഇപ്പോഴും രാജ്യത്തെ ആളുകളുടെ ജീവൻ അപഹരിക്കുകയാണ് വൈറസെന്നും ബൈഡൻ കുറ്റപ്പെടുത്തി. “ട്രംപ് എന്താണെന്നുള്ളത് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. ഇനി നമ്മളെന്താണെന്നുള്ളത് അവർക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണം” -ബൈഡൻ കൂട്ടിച്ചേർത്തു. Content Highlights:Donald Trump US
from mathrubhumi.latestnews.rssfeed https://ift.tt/3jbRj2i
via
IFTTT
No comments:
Post a Comment