കോട്ടയം: പനച്ചിക്കാട് ക്ഷേത്രത്തിന് സമീപത്തെ ആർ.എസ്.എസ്. സേവാഭാരതി കേന്ദ്രം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. സന്ദർശിച്ചെന്ന സി.പി.എം. ആരോപണത്തിനിടെ വിജയദശമിദിനത്തിൽ അദ്ദേഹം വീണ്ടും അവിടെ പോയി. തിങ്കളാഴ്ച രാവിലെ പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിലെ വിദ്യാമണ്ഡപത്തിൽ പോയിട്ടാണ് എം.എൽ.എ. സേവാഭാരതിയുടെ ഭക്ഷണവിതരണകേന്ദ്രത്തിലെത്തിയത്. അമ്പലത്തിൽ പോകാത്തതിനാലാണ് സി.പി.എം. നേതാക്കൾ ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപണത്തോട് പ്രതികരിച്ചു. ഊട്ടുപുരയിൽ കലാകാരന്മാർ, പോലീസുകാർ, വിവിധ രാഷ്ട്രീയപ്പാർട്ടിക്കാർ എന്നിവർക്ക് ആഹാരം വിളമ്പുന്നുണ്ട്. ആരോപണം ഉന്നയിക്കുന്നവർ ശബരിമല വിവാദവും തുടർസംഭവങ്ങളും മറക്കരുതെന്നും പനച്ചിക്കാട് ക്ഷേത്രത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴ്ക്കയ്രുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സേവാഭാരതിയുടെ നേതൃത്വത്തിൽ നവരാത്രി വ്രതാരംഭംമുതൽ ജീവനക്കാർക്കും കലോപാസകർക്കും അന്നദാനമുണ്ട്. ക്ഷേത്രം സന്ദർശിച്ചപ്പോൾ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി താൻ ആവശ്യപ്പെട്ടതുകൊണ്ടാണ് ഊട്ടുപുരയിലേക്ക് അദ്ദേഹം പോയതെന്ന് പനച്ചിക്കാട് ക്ഷേത്രം അസിസ്റ്റന്റ് മാനേജർ ശ്രീകുമാർ പറഞ്ഞു. പനച്ചിക്കാട്ടെ ആർ.എസ്.എസ്. കാര്യാലയത്തിൽപ്പോയി തിരുവഞ്ചൂർ രഹസ്യ ചർച്ച നടത്തിയെന്നാണ് കഴിഞ്ഞ ദിവസം സി.പി.എം. ആരോപിച്ചത്. Content Highlight: Thiruvanchoor Radhakrishnan visit sevabharathi
from mathrubhumi.latestnews.rssfeed https://ift.tt/34y8as5
via
IFTTT
No comments:
Post a Comment