ന്യൂഡൽഹി: ഡൽഹി നിയമസഭാസമിതിക്ക് മുൻപാകെ ഹാജരാവില്ലെന്ന് ഫെയ്സ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റ് അജിത് മോഹൻ സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം, അജിത് മോഹനെ പ്രതിയാക്കിയല്ല, സാക്ഷിയായാണ് വിളിച്ചുവരുത്തുന്നതെന്ന് നിയമസഭാ സമിതി അധ്യക്ഷൻ രാഘവ് ഛഡ്ഡ എം.എൽ.എ. പറഞ്ഞു. വിശദമായ സത്യവാങ്മൂലം എഴുതി നൽകാൻ കക്ഷികളോട് ആവശ്യപ്പെട്ട ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ച് കേസ് ഡിസംബർ രണ്ടിലേക്ക് മാറ്റി. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ നടന്ന വിദ്വേഷ പ്രചാരണങ്ങൾ അന്വേഷിക്കുന്ന സമിതിയുടെ സമൻസ് ചോദ്യംചെയ്ത് അജിത് മോഹൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അജിത് മോഹനെതിരേ യാതൊരു നടപടിയും ഉദ്ദേശിച്ചിട്ടില്ലെന്ന് ഛഡ്ഡയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഘ്വി അറിയിച്ചു. പാർലമെന്ററി സമിതിക്ക് മുൻപാകെ മുൻപ് ഫെയ്സ്ബുക്ക് പ്രതിനിധി ഹാജരായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഡൽഹി നിയമസഭാ സമിതിക്ക് മുൻപാകെ അജിത് മോഹൻ ഹാജരാകില്ലെന്ന് അദ്ദേഹത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ വ്യക്തമാക്കി. ഡൽഹിയിലെ ക്രമസമാധാനവും പോലീസും കേന്ദ്രത്തിന്റെ കീഴിലാണെന്നും ഫെയ്സ്ബുക്കിന് സമൻസ് അയക്കുന്നത് നിയമസഭാ സമിതിയുടെ അധികാരപരിധിക്ക് പുറത്താണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വാദിച്ചു. Content Highlights:Facebook Supreme Court
from mathrubhumi.latestnews.rssfeed https://ift.tt/3k3bMYr
via
IFTTT
No comments:
Post a Comment