കോർപറേറ്റ് സംഭാവന; ഏഴുവർഷംകൊണ്ട് ബി.ജെ.പി.ക്കു കിട്ടിയത് 2319 കോടി രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 16, 2020

കോർപറേറ്റ് സംഭാവന; ഏഴുവർഷംകൊണ്ട് ബി.ജെ.പി.ക്കു കിട്ടിയത് 2319 കോടി രൂപ

ന്യൂഡൽഹി: കഴിഞ്ഞ ഏഴുവർഷം കോർപറേറ്റുകളിൽനിന്ന് ദേശീയപ്പാർട്ടികൾക്കു ലഭിച്ച സംഭാവനയിൽ 82 ശതമാനവും കിട്ടിയത് ബി.ജെ.പി.ക്ക്. ഇക്കാലയളവിൽ 2818.05 കോടി രൂപയാണ് രാഷ്ട്രീയപ്പാർട്ടികൾക്കു സംഭാവനയായി കോർപറേറ്റുകൾ നൽകിയത്. ഇതിൽ 2319.48 കോടി രൂപയും ബി.ജെ.പി.ക്കാണ്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ.) തയ്യാറാക്കിയ റിപ്പോർട്ടിലേതാണ് ഈ വിവരം. കോൺഗ്രസിന് 376.02 കോടി രൂപ ലഭിച്ചു. എൻ.സി.പി.-69.81 കോടി രൂപ, തൃണമൂൽ കോൺഗ്രസ്-45.01 കോടി രൂപ, സി.പി.എം.-7.5 കോടി രൂപ, സി.പി.ഐ.-22 ലക്ഷം രൂപ എന്നിങ്ങനെയാണ് മറ്റു പാർട്ടികൾക്കുള്ള സംഭാവന. ബി.ജെ.പി.ക്കും കോൺഗ്രസിനും ലോക്‌സഭാ തിരഞ്ഞെടുപ്പുകൾക്കു മുന്നോടിയായാണ് കൂടുതൽ സംഭാവന ലഭിച്ചത്. രാഷ്ട്രീയപ്പാർട്ടികൾക്ക് 20,000 രൂപയിൽ കൂടുതൽ ലഭിക്കുന്ന സംഭാവനകൾ വിലയിരുത്തിയാണ് എ.ഡി.ആർ. റിപ്പോർട്ട് തയ്യാറാക്കിയത്. സംഭാവന നൽകിയ കമ്പനികളിൽ ചിലതിന്റെ വിവരങ്ങളോ അവ ഏതു രംഗത്തു പ്രവർത്തിക്കുന്നുവെന്നോ വ്യക്തമല്ലെന്ന് എ.ഡി.ആർ. പറയുന്നു. 319 ദാതാക്കളുടെ മേൽവിലാസവും നൽകിയിട്ടില്ല. ചില കമ്പനികൾ പാൻ കാർഡ് വിവരങ്ങളും സമർപ്പിച്ചിട്ടില്ല. വർഷാവർഷം കിട്ടിയതിങ്ങനെബി.ജെ.പി.വർഷം തുക (രൂപയിൽ)2012-13 72.99 കോടി2013-14 156.98 കോടി2014-15 408.34 കോടി2015-16 67.49 കോടി2016-17 515.4 കോടി 2017-18 400.19 കോടി2018-19 698.08 കോടി കോൺഗ്രസ് 2012-13 7.5 കോടി2013-14 53.51 കോടി2014-15 128.11 കോടി 2015-16 8.99 കോടി2016-17 36.06 കോടി2017-18 19.29 കോടി2018-19 122.5 കോടി സി.പി.എം. 2012-13 1.46 കോടി2016 വരെ ഒരു കോടിയിൽ താഴെ2016-17 3.5 കോടി2018-19 1.18 കോടി


from mathrubhumi.latestnews.rssfeed https://ift.tt/3k9WeCe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages