കൊവിഡ് ചികിത്സയ്ക്കു ശേഷം 20 വര്‍ഷം ചെറുപ്പമായെന്ന് ട്രംപ്; ആശുപത്രയില്‍ നിന്നും നേരെ വൈറ്റ്ഹൗസിലേയ്ക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 5, 2020

കൊവിഡ് ചികിത്സയ്ക്കു ശേഷം 20 വര്‍ഷം ചെറുപ്പമായെന്ന് ട്രംപ്; ആശുപത്രയില്‍ നിന്നും നേരെ വൈറ്റ്ഹൗസിലേയ്ക്ക്

വാഷിങ്ടണ്‍: കോവിഡ് ബാധിച്ച് വാഷിങ്ടണിലെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. നേരെ വൈറ്റ് ഹൗസിലേക്കെത്തിയതിന് പിന്നാലെ കോവിഡ് പകരുന്നത് തടയാന്‍ ധരിക്കേണ്ട മുഖാവരണം എടുത്തുമാറ്റിയ് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു. അതേസമയം പ്രചാരണത്തില്‍ ട്രംപിനേക്കാള്‍ എതിരാളിയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ മുന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കോവിഡിനെ ഭയപ്പെടേണ്ടതില്ലെന്നും ട്രംപ് പറഞ്ഞു. ചികിത്സയ്ക്ക് ശേഷം 20 വര്‍ഷം ചെറുപ്പമായെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാലുദിവസത്തെ ചികിത്സയ്ക്ക് ശേഷം പൂര്‍ണ ആരോഗ്യവാനെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയതിന് പിന്നാലെ അദ്ദേഹം ആശുപത്രി വിട്ടു. ട്രംപ് ആശുപത്രി വിടുന്നതുമുതല്‍ വൈറ്റ് ഹൗസില്‍ എത്തുന്നതുവരെയുള്ള കാര്യങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.

ട്രംപ് ആശുപത്രി വിട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രധാന വക്താവിന് കോവിഡ് പോസിറ്റീവായി. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കെ കോവിഡ് ബാധയും അതില്‍ നിന്ന് മുക്തി നേടിയതും ട്രംപിനോട് അനുഭാവം വര്‍ധിപ്പിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/3iDFlOy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages