മരിക്കാത്തയാൾ 20 മണിക്കൂർ ഫ്രീസറിൽ; 74-കാരൻ ജീവിതത്തിലേക്ക്‌ തിരിച്ചുവന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 14, 2020

മരിക്കാത്തയാൾ 20 മണിക്കൂർ ഫ്രീസറിൽ; 74-കാരൻ ജീവിതത്തിലേക്ക്‌ തിരിച്ചുവന്നു

ചെന്നൈ: മരിച്ചെന്നുകരുതി ബന്ധുക്കൾ ഫ്രീസറിൽ സൂക്ഷിച്ച 74-കാരൻ ജീവിതത്തിലേക്ക് തിരിച്ചുവന്നു. സേലം ജില്ലയിലെ കണ്ടംപട്ടിയിലെ ബാലസുബ്രഹ്മണ്യകുമാറാണ് 20 മണിക്കൂർ ഫ്രീസറിൽക്കിടന്ന് ഒടുവിൽ ജീവിതത്തിലേക്ക്‌ തിരിച്ചുവന്നത്. ഇളയസഹോദരൻ ശരവണനൊപ്പം താമസിക്കുന്ന ബാലസുബ്രഹ്മണ്യം അസുഖബാധിതനായി ആശുപത്രിയിലായിരുന്നു. ഏതാനും ദിവസംമുമ്പാണ് വീട്ടിലേക്ക്‌ കൊണ്ടുവന്നത്. തിങ്കളാഴ്ച ബാലസുബ്രഹ്മണ്യം മരിച്ചെന്നുപറഞ്ഞ് ശരവണൻ ഫ്രീസർ കമ്പനിയിലേക്ക് വിളിക്കുകയായിരുന്നു. വൈകീട്ട് നാലോടെ ഫ്രീസർ എത്തിച്ചു. ചൊവ്വാഴ്ച ഫ്രീസർ തിരിച്ചുനൽകാൻ കന്പനി ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ഫ്രീസർ തിരികെവാങ്ങാനെത്തിയ ജീവനക്കാർ ബാലസുബ്രഹ്മണ്യത്തിന്‌ ജിവനുണ്ടെന്നുമനസ്സിലാക്കി പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി അദ്ദേഹത്തെ സേലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസുഖബാധിതനായി കിടപ്പിലായ ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയിൽനിന്ന് മടക്കിയതോടെ പെെട്ടന്ന് മരിക്കാൻവേണ്ടി സഹോദരനും കുടുംബവും ഫ്രീസറിൽ കിടത്തിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ, മരിച്ചു എന്നുകരുതിയാണ് സഹോദരനെ ഫ്രീസറിലാക്കിയതെന്ന് ശരവണൻ പറയുന്നു. ശരവണനും ബന്ധുക്കളും ബാലസുബ്രഹ്മണ്യം മരിച്ചോ എന്നറിയാൻ ആശുപത്രിയിൽ കൊണ്ടുപോവുകയോ ഡോക്ടറെ വീട്ടിലേക്ക്‌ വിളിച്ചുവരുത്തുകയോ ചെയ്യാഞ്ഞത് സംശയങ്ങൾക്ക് ഇടവരുത്തിയിട്ടുണ്ട്. ബാലസുബ്രഹ്മണ്യന്റെ ബന്ധുക്കൾക്ക് മാനസികപ്രശ്നമുള്ളതായി സംശയമുണ്ടെന്നും ഇവർക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2H5DAg8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages