ന്യൂഡല്‍ഹി: രൂക്ഷമായി പടരുന്ന കോവിഡിനെ പ്രതിരോധിക്കാന്‍ രാജ്യത്ത് അടുത്ത വര്‍ഷം വന്‍ തോതില്‍ വാക്‌സിനേഷന്‍ പദ്ധതിയിട്ട് കേന്ദ്രം. അടുത്ത വര്‍ഷം ജൂലൈയില്‍ 20 - 25 കോടി ആളുകള്‍ക്കുള്ള വാക്‌സിനേഷനാണ് ലക്ഷ്യമിടുന്നത്. പ്രതിരോധ കുത്തിവെയ്പ്പുമായി ബന്ധപ്പെട്ട് 40-50 കോടി ഡോസുകള്‍ വേണ്ടി വരുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനന്‍ വ്യക്തമാക്കി. ഇക്കാര്യത്തിലുള്ള മാനവവിഭവ ശേഷിയും പരിശീലന പ്രാപ്തിയും കൂട്ടാനുള്ള പദ്ധതിയും കേന്ദ്രം തുടങ്ങി.
ഇക്കാര്യത്തില്‍ വാക്‌സിനേഷന്‍ നല്‍കേണ്ട ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ പട്ടിക നല്‍കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. സമൂഹ മാധ്യമങ്ങള്‍ വഴി നടത്തുന്ന സണ്‍ഡെ സംവാദ് എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്‌സിന്‍ ലഭ്യമാക്കുന്നതിനായി നീതി ആയോഗ് അംഗം വി.കെ. പോളിന്റെ അധ്യക്ഷതയില്‍ ഉന്നതതല സമിതി നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. കോവിഡ് ബാധ മാരകമാകാന്‍ സാധ്യതയുള്ള െഹെ റിസ്‌ക് വിഭാഗം ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന് സംസ്ഥാനങ്ങളുടെ സഹായം ആവശ്യമാണ്.
ഇതിനായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ പട്ടിക ഒകേ്ടാബര്‍ അവസാനത്തോടെ െകെമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്കാകും വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ നല്‍കുക. ഇന്ത്യയിലെത്തുന്ന വാക്‌സിന്റ ഓരോ ഡോസും കൃത്യമായി അര്‍ഹതപ്പെട്ടവരില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ കൃത്യമായ നിരീക്ഷണം നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ മൂന്ന് വാക്‌സിനുകള്‍ പരീക്ഷണത്തിന്റെ രണ്ടാമത്തേയും മൂന്നാമത്തേയും ഘട്ടത്തിലാണ്. ഇത് വളരെ പ്രതീക്ഷാഭരിതമായ ഫലങ്ങളാണ് നല്‍കിയിരിക്കുന്നതും. ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റിയൂട്ട് പങ്കാളികളായുള്ള ഓക്‌സ്‌ഫോര്‍ഡ് - അസ്ത്രാ സെനേകാ വാക്‌സിന്‍, ഭരത് ബയോടെക്കിന്റെ കോവാക്‌സിന്‍, സൈഡസ് കാഡിലാ എന്നിവയാണ് അവ. ഇതിനൊപ്പം കോവിഡ് വാക്‌സിനുകള്‍ താഴ്ന്ന, മദ്ധ്യവര്‍ത്തി വരുമാനക്കാരായ രാജ്യങ്ങള്‍ക്ക് കിട്ടാനുള്ള 92 രാജ്യങ്ങളുടെ ഗാവി സഖ്യത്തിലും ഇന്ത്യ ഭാഗമാണ്.
2021 ആദ്യം തന്നെ വാക്‌സിന്‍ രാജ്യത്ത് ലഭ്യമായി തുടങ്ങുമെങ്കിലും ഇത് പരീക്ഷിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന അനുമതിയെ ആശ്രയിച്ചായിരിക്കും ബാക്കി കാര്യങ്ങള്‍. രാജ്യത്ത് കോവിഡിനെതിരേ വിവിധ വാക്‌സിനുകള്‍ സമയത്തിന് അനുസൃതമായി കിട്ടുന്നതിനുള്ള പദ്ധതി തയ്യാറാക്കാന്‍ നീതി ആയോഗ്, ആരോഗ്യ കമ്മറ്റികളില്‍ അംഗമായ ഡോ. വി. കെ പോളിന്റെ നേതൃത്വത്തില്‍ ഉന്നതതല കമ്മറ്റിയെ രൂപീകരിച്ചിട്ടുണ്ടെന്നും പറഞ്ഞു. വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്നും ഡോസുകള്‍ കൂടുതല്‍ രാജ്യത്തിന് പ്രയോജന കരമാകുന്ന കാര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുക ഇവരായിരിക്കും.
from mangalam.com https://ift.tt/33wvG8a
via IFTTT
No comments:
Post a Comment