തിരഞ്ഞെടുപ്പ് ഫണ്ട്: ജീവനക്കാരുടെ സംഘടനയ്ക്ക് സി.പി.എം. ക്വാട്ട 15 കോടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 18, 2020

തിരഞ്ഞെടുപ്പ് ഫണ്ട്: ജീവനക്കാരുടെ സംഘടനയ്ക്ക് സി.പി.എം. ക്വാട്ട 15 കോടി

തിരുവനന്തപുരം: സർക്കാർ ജീവനക്കാരിൽനിന്ന് പരമാവധിഫണ്ട് തിരഞ്ഞെടുപ്പുചെലവിലേക്ക് പിരിച്ചുനൽകാൻ സി.പി.എം. നിർദേശം. എൻ.ജി.ഒ. യൂണിയൻ, കെ.ജി.ഒ.എ., കെ.എസ്.ടി.എ. തുടങ്ങിയ ഇടതുസംഘടനകൾക്കാണ് നിർദേശമുള്ളത്. 15 കോടിരൂപയാണ് വിഹിതം നിശ്ചയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാംഘട്ടത്തിലും ശമ്പളം പിടിക്കാനുള്ള ധനവകുപ്പിന്റെ തീരുമാനം മാറ്റിവെക്കാൻ സി.പി.എം. ആവശ്യപ്പെട്ടത്. സർവീസ് സംഘടനാപ്രതിനിധികളും സി.പി.എം. നേതാക്കളുമടങ്ങുന്ന പാർട്ടി ഫ്രാക്ഷനിലാണ് നിർദേശം. നിലവിലെ സാന്പത്തികാവസ്ഥ കണക്കിലെടുത്ത് പൊതുജനങ്ങളിൽനിന്ന് കൂടുതൽ പിരിവുപറ്റില്ല. ഈ കുറവ് സർവീസ് സംഘടനകൾവഴി നികത്താനാണ് നിർദേശം. 5000 മുതൽ 20,000 രൂപവരെയാണ് ഇടതുയൂണിയനുകൾ ഒരംഗത്തിൽനിന്ന് ഈടാക്കുന്നത്. ഗസറ്റഡ് ഓഫീസർമാർ പരമാവധി തുക നൽകണം. അംഗങ്ങൾ കുറഞ്ഞ മലപ്പുറം പോലുള്ള ജില്ലകളിൽ വ്യക്തിഗതവിഹിതം കൂടുതലാണെന്ന് ജീവനക്കാർ പറയുന്നു. സി.പി.എം. ഇതര പാർട്ടിയിലുള്ളവരും സർവീസ് സംഘടന എന്നനിലയിൽ ഇടതുയൂണിയനുകളിൽ അംഗമായിട്ടുണ്ട്. അവർക്കും പിരിവ് ബാധകമാണ്. പാർട്ടി അംഗങ്ങൾ കൂടുതൽ വിഹിതം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സാലറികട്ടിന്റെ ആഘാതം വിട്ടുമാറുംമുമ്പേ നടത്തുന്ന ഫണ്ടുപിരിവിൽ ജീവനക്കാരിൽ പ്രതിഷേധമുണ്ട്. സാമ്പത്തികബുദ്ധിമുട്ടുള്ളവർക്ക് ഇടതുയൂണിയനുകളുടെ നിയന്ത്രണത്തിലുള്ള എംപ്ലോയീസ് സഹകരണസംഘങ്ങൾവഴി പലിശരഹിത വായ്പ ലഭ്യമാക്കാമെന്നാണ് നേതാക്കൾവെച്ച നിർദേശം. നേരത്തേ പാർട്ടി മുഖപത്രത്തിന്റെ വരിസംഖ്യ എടുക്കേണ്ട ഘട്ടത്തിൽ സഹകരണസംഘങ്ങൾവഴി വായ്പാപദ്ധതി നടപ്പാക്കിയിരുന്നു. Content Highlights:Election fund collection


from mathrubhumi.latestnews.rssfeed https://ift.tt/3593Azv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages