130 കോടി ജനങ്ങളില്‍ പകുതിയോളംപേര്‍ക്കും അടുത്ത വര്‍ഷം ഫെബ്രുവരിയോടെ കോവിഡ് ബാധയുണ്ടാകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 19, 2020

130 കോടി ജനങ്ങളില്‍ പകുതിയോളംപേര്‍ക്കും അടുത്ത വര്‍ഷം ഫെബ്രുവരിയോടെ കോവിഡ് ബാധയുണ്ടാകും

മുംബൈ: അടുത്ത വര്‍ഷം ഫെബ്രുവരിയോടെ ഇന്ത്യയിലെ 130 കോടി ജനങ്ങളില്‍ പകുതിയോളംപേര്‍ക്കു കോവിഡ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നു കോവിഡ് വ്യാപന സാധ്യത വിലയിരുത്താനായി കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി. നിലവില്‍ 30% പേര്‍ക്കു രോഗബാധയുണ്ടെന്നും ഫെബ്രുവരിയോടെ ഇത് 50 % ആകാമെന്നും കാണ്‍പുര്‍ ഐ.ഐ.ടി. പ്രഫസറും സമിതി അംഗവുമായ മഹിന്ദ്ര അഗര്‍വാള്‍ പറഞ്ഞു.

ഗണിതശാസ്ത്ര മാതൃകയാണു പഠനത്തിനായി സ്വീകരിച്ചത്. സര്‍ക്കാരിന്റെ സെറോളജിക്കല്‍ സര്‍വേ പ്രകാരം 14 ശതമാനംപേര്‍ക്കാണു സെപ്റ്റംബര്‍ വരെ രോഗം ബാധിച്ചിട്ടുള്ളത്. എന്നാല്‍, തങ്ങളുടെ കണക്ക് ഇതിലും വളരെയേറെയാണെന്നു സമിതി പറഞ്ഞു.

സെറോളജിക്കല്‍ സര്‍വേയേക്കാള്‍ ഗണിതശാസ്ത്ര മാതൃകയാണു കൂടുതല്‍ വ്യക്തമായ ചിത്രം തരുന്നതെന്നും മഹിന്ദ്ര അഗര്‍വാള്‍ പറഞ്ഞു. സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ രോഗവ്യാപനത്തിന്റെ വേഗം കൂടും. ദുര്‍ഗപൂജ, ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും സമിതി മുന്നറിയിപ്പ് നല്‍കി.



from mangalam.com https://ift.tt/2TbHCpQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages