തുര്‍ക്കിയെ വിറപ്പിച്ച ഭൂകമ്പത്തില്‍ മരണം 12 ആയി, നിരവധിപ്പേര്‍ ഇപ്പോഴും മണ്ണിനടിയില്‍, സുനാമി മുന്നറിയിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 30, 2020

തുര്‍ക്കിയെ വിറപ്പിച്ച ഭൂകമ്പത്തില്‍ മരണം 12 ആയി, നിരവധിപ്പേര്‍ ഇപ്പോഴും മണ്ണിനടിയില്‍, സുനാമി മുന്നറിയിപ്പ്

അങ്കാറ : പടിഞ്ഞാറന്‍ തുര്‍ക്കിയെ പിടിച്ചുകുലുക്കിയ വന്‍ഭൂകമ്പത്തില്‍ മരണം 12 ആയി. ഏജീയന്‍ കടലിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഏജീയന്‍ കടലിലെ ഗ്രീക്ക് ദ്വീപായ സാമൊസില്‍ സൂനാമി മുന്നറിയിപ്പ് പുറപ്പടുവിച്ചിട്ടുണ്ട്.

ഭൂകമ്പം ഉണ്ടായത് 10 കിലോമീറ്റര്‍ താഴ്ചയിലാണെന്നും പ്രഭവകേന്ദ്രം തുര്‍ക്കിയുടെ തീരത്ത് നിന്ന് 33.5 കിലോമീറ്റര്‍ അകലെയാണെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു

ഇസ്മീര്‍ നഗരത്തില്‍ ബഹുനിലക്കെട്ടിടങ്ങളടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ നിലംപൊത്തി. ഇസ്മീര്‍ നഗരതീരത്തു നിന്ന് 17 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം.

തുര്‍ക്കിയിലെ മൂന്നാമത്തെ വന്‍ നഗരമായ ഇസ്‌മിറില്‍ ഇരുപതോളം ബഹുനില മന്ദിരങ്ങള്‍ തകരുകയും വൈദ്യുതി, വാര്‍ത്താവിനിയമ ബന്ധം താറുമാറായി. നിലംപൊത്തിയ കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ആറിലധികം നിലകളുള്ള ഒമ്പതോളം കെട്ടിടങ്ങള്‍ ഇടിഞ്ഞുവീണവയില്‍ ഉള്‍പ്പെടുന്നു. രക്ഷാദൗത്യം പുരോഗമിക്കുകയാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും പ്രാഥമിക വിലയിരുത്തല്‍. ഭയചകിതരായ ജനങ്ങള്‍ കെട്ടിടങ്ങളില്‍നിന്ന്‌ ഇറങ്ങിയോടി. ഇവിടെ ഒരു ബഹുനില മന്ദിരം നിലംപൊത്തുന്നതിന്റെ വീഡിയോദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്‌.

നഗരത്തിലേക്കു കടലേറ്റം രൂക്ഷമായി. അപ്രതീക്ഷിത വെള്ളപ്പൊക്കം ഇരുട്ടടിയായി. ഏതാനും മത്സ്യത്തൊഴിലാളികളെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്. ഭൂചലനത്തിന്റെ പശ്‌ചാത്തലത്തില്‍ ഗ്രീസിലെ സമോസ്‌ തുറമുഖ മേഖലയില്‍ സുനാമി മുന്നറിയിപ്പു നല്‍കി. തുറമുഖത്ത്‌ നങ്കൂരമിട്ടിരുന്ന ജലയാനങ്ങള്‍ നിയന്ത്രണം വിട്ടൊഴുകുന്നതിന്റെ ദൃശ്യങ്ങളുമുണ്ട്‌.



from mangalam.com https://ift.tt/35Q7rSj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages