കേരളത്തിൽനിന്ന് പുറത്തേക്ക് 10 പ്രത്യേക തീവണ്ടികൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 9, 2020

കേരളത്തിൽനിന്ന് പുറത്തേക്ക് 10 പ്രത്യേക തീവണ്ടികൾ

ന്യൂഡൽഹി: പൂജ, ദീപാവലി ആഘോഷങ്ങൾ കണക്കിലെടുത്ത് അടുത്തഘട്ടത്തിൽ പ്രത്യേക തീവണ്ടികൾ അനുവദിക്കുമ്പോൾ കേരളത്തിന് പത്തെണ്ണമെങ്കിലും ലഭിക്കും. റെയിൽവേ ബോർഡ് ആവശ്യപ്പെട്ടതനുസരിച്ച് ദക്ഷിണ റെയിൽവേ സമർപ്പിച്ച നിർദേശങ്ങൾ മാറ്റമില്ലാതെ അംഗീകരിച്ചേക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. കോവിഡിനുമുമ്പ് സംസ്ഥാനത്തുനിന്ന് പുറത്തേക്ക് സർവീസ് നടത്തിക്കൊണ്ടിരുന്നവയാണ് ഈ തീവണ്ടികളെല്ലാം. കൂടുതലും ബിഹാർ, ബംഗാൾ, ഗുജറാത്ത് മേഖലകളിലേക്കാണ്. ഉത്സവകാലം കഴിഞ്ഞാലും ഇവയിൽ ചിലത് തുടർന്നേക്കാം. പുതിയ തീവണ്ടികളിലെല്ലാം പാഴ്സൽ സൗകര്യവും ഉണ്ടാവും.200 പ്രത്യേക തീവണ്ടികൾ തുടങ്ങാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ റെയിൽവേ ബോർഡ് എല്ലാ സോണൽ അധികൃതരോടും ആവശ്യപ്പെട്ടിരുന്നു. ഇവയിൽ 39 എണ്ണത്തിന് കഴിഞ്ഞദിവസം അനുമതി നൽകി. കേരളത്തിനുള്ളിൽ മാത്രമായി സർവീസ് നടത്തുന്ന മാവേലി, മലബാർ, അമൃത എക്സ്‌പ്രസുകളും പാസഞ്ചറുകളും എന്ന് തുടങ്ങുമെന്ന് വ്യക്തമല്ല. കേരളത്തിനു ലഭിക്കുന്ന തീവണ്ടികൾ 1). എറണാകുളം-പട്ന (നമ്പർ 16359)2). എറണാകുളം-പട്ന (നമ്പർ 22643)(വ്യത്യസ്തദിവസങ്ങളിൽ സർവീസ് നടത്തിയിരുന്നതാണ് ഇവ രണ്ടും)3). നാഗർകോവിൽ-ഷാലിമാർ4). തിരുവനന്തപുരം-ഷാലിമാർ5). തിരുവനന്തപുരം-വരാവൽ6). നാഗർകോവിൽ-ഗാന്ധിധാം7). എറണാകുളം-ഓഖ8). ഹാപ്പ-തിരുനൽവേലിഉത്സവകാല സ്‌പെഷ്യൽ1. മംഗലാപുരത്തുനിന്ന് തിങ്കളാഴ്ചകളിൽ സാന്ദ്രഗച്ചി, ഹൗറ, ഗുവാഹാട്ടി, ഡിബ്രുഗഢ് എന്നിവയിൽ ഏതെങ്കിലുമൊരു സ്റ്റേഷനിലേക്ക്. ഒക്ടോബർ 19 മുതൽ നവംബർ 11 വരെ ഇതിന്റെ സർവീസ് നടത്തണമെന്നാണ് ദക്ഷിണ റെയിൽവേയുടെ ആവശ്യം.2. കൊച്ചുവേളിയിൽനിന്ന് ബുധനാഴ്ചകളിൽ സാന്ദ്രഗച്ചി, ഹൗറ, ഗുവാഹാട്ടി, ഡിബ്രുഗഢ് എന്നീ ഏതെങ്കിലുമൊരു സ്റ്റേഷനിലേക്ക്. ഒക്ടോബർ 21 മുതൽ നവംബർ 25 വരെ.


from mathrubhumi.latestnews.rssfeed https://ift.tt/30T7o6B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages