വാഷിങ്ടൺ: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് നാലാഴ്ചമാത്രം ബാക്കിനിൽക്കേ എച്ച്-1 ബി വിസ ചട്ടങ്ങൾ കടുപ്പിച്ച് യു.എസ്. സർക്കാർ. എച്ച്-1 ബി വിസ ചട്ടത്തിൽ പറയുന്ന 'പ്രത്യേക വൈദഗ്ധ്യമുള്ള തൊഴിൽ' എന്നതിന്റെ നിർവചനം പരിഷ്കരിച്ചും കമ്പനികൾ യഥാർഥ ഒഴിവുകളിലാണ് നിയമനം നടത്തുന്നതെന്ന് ഉറപ്പാക്കിയും അമേരിക്കയിലേക്കുള്ള മറ്റു രാജ്യക്കാരുടെ വരവു കുറയ്ക്കുകയാണ് ലക്ഷ്യം. യു.എസ്. ആഭ്യന്തരസുരക്ഷാ വകുപ്പ് (ഡി.എച്ച്.എസ്.) ഉദ്യോഗസ്ഥർ തൊഴിലിടങ്ങളിലെ പരിശോധന കൂട്ടും. എച്ച്-1 ബി വിസ അപേക്ഷ അംഗീകരിക്കുന്നതിനുമുമ്പും അതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാവുന്നതിനിടയ്ക്കും പൂർത്തിയായശേഷവും ഡി.എച്ച്.എസിന്റെ നിരീക്ഷണമുണ്ടാകും. എച്ച്-1 ബി വിസ സംബന്ധിച്ച പുതിയ തീരുമാനങ്ങളുൾക്കൊള്ളുന്ന ചട്ടം ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ച് 60 ദിവസത്തിനുള്ളിൽ തീരുമാനങ്ങൾ പ്രാവർത്തികമാക്കും. ഇതുസംബന്ധിച്ച വിശദാംശങ്ങളിൽ ഇനിയും വ്യക്തതവരാനുണ്ട്. വിദേശരാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരായ തൊഴിലാളികളെ നിശ്ചിതവർഷത്തേക്ക് ജോലിക്കെടുക്കാൻ യു.എസ്. കമ്പനികളെ അനുവദിക്കുന്നതാണ് എച്ച്-1 ബി വിസ. ഇന്ത്യയിലും ചൈനയിലും നിന്നുള്ളവരാണ് ഈ വിസ ഏറ്റവുമധികം പ്രയോജനപ്പെടുത്തുന്നത്. യു.എസ്. പൗരന്മാർക്ക് കൂടുതൽ തൊഴിലവസരം ഉറപ്പാക്കുന്നതിനാണ് വിസച്ചട്ടം പരിഷ്കരിക്കുന്നത്. Content Highlights: Donald Trump announces new US H-1B visa rules, Indian techies likely to be hit
from mathrubhumi.latestnews.rssfeed https://ift.tt/36JrGU0
via
IFTTT
No comments:
Post a Comment