ഭക്ഷ്യക്കിറ്റ് വാങ്ങാത്തവർക്ക് റേഷൻ നൽകില്ലെന്നത് അടിസ്ഥാനരഹിതം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 8, 2020

ഭക്ഷ്യക്കിറ്റ് വാങ്ങാത്തവർക്ക് റേഷൻ നൽകില്ലെന്നത് അടിസ്ഥാനരഹിതം

തിരുവനന്തപുരം: ഭക്ഷ്യക്കിറ്റ് വാങ്ങാത്തവർക്ക് റേഷൻ ലഭിക്കില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സർക്കാർ അറിയിച്ചു. റേഷൻ കാർഡ് ഉടമകളിൽ ചിലർ ആറു മാസമായി തുടർച്ചയായി റേഷനും സൗജന്യ ഭക്ഷ്യക്കിറ്റും വാങ്ങാത്തവരാണെന്നു കണ്ടെത്തിയിരുന്നു. ഇവരുടെ മുൻഗണനാ പദവിയുടെ അർഹത പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 30,000 കുടുംബങ്ങൾ ഈ വിഭാഗത്തിലുണ്ട്. മുൻഗണനാ പദവി ഉണ്ടായിട്ടും അവരുടെ അർഹതപ്പെട്ട വിഹിതം വാങ്ങാതെ നഷ്ടമാക്കുന്നത് വെയിറ്റിങ്‌ ലിസ്റ്റിലുള്ള ധാരാളം കുടുംബങ്ങളോടു കാട്ടുന്ന അനീതിയാണ്. ഇത്തരക്കാരുടെ വിശദാംശങ്ങൾ പരിശോധിച്ച് അവർ അർഹതയില്ലാത്തവരാണെങ്കിൽ അവരെ നീക്കി പകരം പുതിയ അർഹതപ്പെട്ട കുടുംബങ്ങളെ മുൻഗണനാപ്പട്ടികയിൽ ഉൾപ്പെടുത്താൻ സാധിക്കുമോയെന്നു പരിശോധിക്കാനുള്ള സർക്കാർനീക്കമാണ് ഇത്തരത്തിൽ തെറ്റായി പ്രചരിപ്പിക്കപ്പെട്ടത്. പ്രസ്തുത കാർഡ് ഉടമകൾക്ക് നോട്ടീസ് നൽകി അവർക്ക് ആക്ഷേപമുണ്ടെങ്കിൽ അതുകൂടി കണക്കിലെടുത്തു മാത്രമേ ഈ വിഷയത്തിൽ തീരുമാനമെടുക്കുകയുള്ളൂ.


from mathrubhumi.latestnews.rssfeed https://ift.tt/2DFM8sz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages