ഇടത്-കോൺഗ്രസ് സഖ്യം ബംഗാളിൽ മാറ്റംകൊണ്ടുവരും -അധിർ രഞ്ജൻ ചൗധരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 13, 2020

ഇടത്-കോൺഗ്രസ് സഖ്യം ബംഗാളിൽ മാറ്റംകൊണ്ടുവരും -അധിർ രഞ്ജൻ ചൗധരി

കൊൽക്കത്ത: അടുത്തകൊല്ലം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത്-കോൺഗ്രസ് സഖ്യം പശ്ചിമബംഗാളിൽ മാറ്റംകൊണ്ടുവരുമെന്ന് അധീർ രഞ്ജൻ ചൗധരി. ബംഗാൾ കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനും ബി.ജെ.പി.ക്കും ജയം അനായാസമാകില്ല. രാജ്യമെമ്പാടും ബംഗാൾ അറിയപ്പെടുന്നത് മതേതരത്വംകൊണ്ടാണ്. എന്നാൽ, കഴിഞ്ഞ കുറച്ചുവർഷങ്ങളായി തൃണമൂലും ബി.ജെ.പി.യും സാമുദായികധ്രുവീകരണത്തിന്റെ രാഷ്ട്രീയം പിന്തുടരുകയും മതേതര ആശയങ്ങൾ മറക്കുകയും ചെയ്തു. അതിനാൽ ഇടത്-കോൺഗ്രസ് കൂട്ടുകെട്ട് ബംഗാൾ രാഷ്ട്രീയത്തിൽ മാറ്റംകൊണ്ടുവരും' -ചൗധരി പറഞ്ഞു. തൂക്ക് മന്ത്രിസഭയാണ് ഉണ്ടാകുന്നതെങ്കിൽ തൃണമൂലിനെ പിന്തുണക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽനിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. 2014 മുതൽ 2018 വരെ ബംഗാൾ കോൺഗ്രസ് അധ്യക്ഷനായിരുന്നു ചൗധരി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 2016-ൽ പാർട്ടി ഇടതുമുന്നണിയുമായി ബന്ധം സ്ഥാപിക്കുകയും 294 അംഗങ്ങളുള്ള നിയമസഭയിൽ സഖ്യം 76 സീറ്റുകൾ നേടുകയുംചെയ്തു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികൾക്കും സീറ്റ് പങ്കിടൽ സംബന്ധിച്ച് ധാരണയിലെത്താൻ കഴിയാഞ്ഞതിനെത്തുടർന്ന് കോൺഗ്രസ്-സി.പി.എം. സഖ്യം തകരുകയായിരുന്നു. Content Highlights:Left-Congress alliance to bring change in Bengal: Adhir Ranjan Chowdhury


from mathrubhumi.latestnews.rssfeed https://ift.tt/2Zw1vvh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages