തൃശൂര്‍: മുസ്ലിം ലീഗും കോണ്‍ഗ്രസും ബി.ജെ.പിയുടെ ചൂണ്ടയിലെ ഇരകളെന്ന് ഐ.എന്‍.എല്‍. ജില്ലാ സെക്രട്ടറി സാലി സജീര്‍. ചൂണ്ടയില്‍ പിടഞ്ഞു തീരാനാണ് ഇവരുടെ വിധി. കോണ്‍ഗ്രസിന് ദേശീയ രാഷ്ട്രീയത്തില്‍ സംഭവിച്ച അപചയത്തിന് കാരണമിതാണ്. സംസ്ഥാനത്തെ കോണ്‍ഗ്രസ്-ലീഗ് സഖ്യത്തെ കാത്തിരിക്കുന്ന ദുര്‍വിധിയും ഇതുതന്നെയാകുമെന്നും അദ്ദേഹം പറഞ്ഞു. ഐ.എന്‍.എല്‍. ചാലക്കുടി നിയോജക മണ്ഡലം രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ അധികാര രാഷ്ട്രീയത്തില്‍ കയറിപ്പറ്റാന്‍ ബി.ജെ.പിക്ക് വാതായനങ്ങള്‍ തുറന്നു കൊടുക്കുന്ന വിടുപണിയാണ് ലീഗും കോണ്‍ഗ്രസും ചെയ്യുന്നത്. മന്ത്രി കെ.ടി. ജലീലുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാക്കി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെ ലീഗ് നടപ്പാക്കുന്നത് ആര്‍.എസ്.എസ്. അജന്‍ഡയാണ്. കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് രാഷ്ട്രീയ ലാഭത്തിനായി യു.ഡി.എഫും ബി.ജെ.പിയും അണികളെ തെരുവിലിറക്കി രോഗവ്യാപനത്തിനുള്ള സാഹചര്യം സൃഷ്ടിക്കുന്നത്. ജനദ്രോഹനയത്തില്‍നിന്ന് യു.ഡി.എഫ് പിന്മാറണം. കോവിഡ് പ്രതിരോധത്തിനൊപ്പം തന്നെ ആര്‍.എസ്.എസ്.- യു.ഡി.എഫ്. വര്‍ഗീയ ഭീഷണിയില്‍നിന്നും നാടിനെ രക്ഷിക്കേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍. കേരളത്തെപ്പോലെ ക്ഷേമാധിഷ്ഠിതമായ മാതൃകാഭരണം നടക്കുന്ന സംസ്ഥാനം ഇന്ത്യയില്‍ വേറെയില്ലെന്നും സാലി സജീര്‍ ചൂണ്ടിക്കാട്ടി.
ജനങ്ങളോട് പ്രതിബദ്ധതയുള്ള സര്‍ക്കാരാണിത്. അതുകൊണ്ടുതന്നെ തുടര്‍ഭരണമുണ്ടാകുമെന്നതില്‍ ആര്‍ക്കും സംശയമില്ല. യു.ഡി.എഫ്. ആര്‍.എസ്.എസിന്റെ പ്രത്യക്ഷമുഖമായി മാറിയിരിക്കുകയാണ്. യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബഹനാനെ പോലെയുള്ള നേതാക്കളുടെ വിവാദ പരാമര്‍ശങ്ങള്‍ നല്‍കുന്ന സൂചന അത്തരത്തിലുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. ജനദ്രോഹപരമായ കേന്ദ്ര നയങ്ങള്‍ക്കെതിരേ ഒരു പ്രതിഷേധം പോലും യു.ഡി.എഫ്. നടത്താത്തത് ബി.ജെ.പിയുമായി രഹസ്യധാരണ ഉള്ളതുകൊണ്ടാണ്. ഖുര്‍ആനുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ സൃഷ്ടിച്ച് നാട്ടില്‍ വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ബി.ജെ.പി, ആര്‍.എസ്.എസ്. അടക്കമുള്ള വര്‍ഗീയ സംഘടനകളെ സഹായിക്കുന്ന ലീഗിന് രാഷ്ട്രീയ അപചയം സംഭവിച്ചിരിക്കുകയാണെന്നും അണികളോട് പോലും ഉത്തരം പറയാനാവാതെ നേതൃത്വം ഉഴലുകയാണെന്നും അദ്ദേഹം ആരോപിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടിയും ചില ആര്‍.എസ്.എസ്. നേതാക്കളും തമ്മിലുള്ള ബന്ധം പുറത്തായത് ലീഗിന്റെ അണികളില്‍ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്. ലീഗ് നേതാക്കന്മാര്‍ ബി.ജെ.പിയിലേക്ക് ചേക്കേറുന്ന കാലം വിദൂരമല്ല. സാമൂഹ്യബോധമുള്ള ആരും ലീഗില്‍ തുടരില്ലെന്നും ലീഗില്‍ കൊഴിഞ്ഞുപോക്ക് ശക്തമായിരിക്കുകയാണെന്നും സാലി സജീര്‍ ആരോപിച്ചു. ആര്‍.എസ്.എസ്. അജന്‍ഡകള്‍ നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ- കര്‍ഷകവിരുദ്ധ നിയമത്തിനെതിരേ ഐ.എന്‍.എല്‍. ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സാലി സജീര്‍ പറഞ്ഞു. ഇതര പാര്‍ട്ടികളില്‍ നിന്ന് ഐ.എന്‍.എല്ലിലേക്ക് പ്രവര്‍ത്തകര്‍ കൂട്ടത്തോടെയെത്തുന്നത് ഐ.എന്‍.എല്‍. നേരിന്റെ രാഷ്ട്രീയം പിന്തുടരുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ടി.കെ. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. മനോജ് ഹുസൈന്‍, സാബു സുല്‍ത്താന്‍, റിയാസ് മാള എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് നടക്കുന്ന ഐ.എന്‍.എല്‍. ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ഔപചാരിക പ്രഖ്യാപനം ഐ.എന്‍.എല്‍. തൃശൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ചാമക്കാല നിര്‍വഹിക്കും. പരിപാടിയോടനുബന്ധിച്ച് ഐ.എന്‍.എല്‍. സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുല്‍ വഹാബിന് സ്വീകരണവും പാര്‍ട്ടിയിലേക്ക് പുതിയതായി എത്തിയവര്‍ക്കുള്ള അംഗത്വ വിതരണവും നടക്കും.
from mangalam.com https://ift.tt/3kPAQSL
via IFTTT
No comments:
Post a Comment