ന്യൂയോർക്ക്: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ 2021-ലെ സമാധാന നൊബേൽ പുരസ്കാരത്തിന് നാമനിർദേശംചെയ്തു. ഇസ്രയേലും യു.എ.ഇ.യും തമ്മിലുള്ള ചരിത്രപരമായ സമാധാനക്കരാറിന് മധ്യസ്ഥത വഹിച്ചതിന് നോർവീജിയൻ പാർലമെന്റ് അംഗം ക്രിസ്റ്റ്യൻ ടൈബ്രിങ് ജഡെയാണ് ട്രംപിനെ നിർദേശിച്ചത്. ലോകത്തെ സംഘർഷങ്ങൾ പരിഹരിച്ച് സമാധാനം പുനഃസ്ഥാപിക്കുന്നതിൽ ട്രംപിന്റെ സംഭാവന വലുതാണെന്ന് അദ്ദേഹം പറഞ്ഞു. കശ്മീർവിഷയത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തർക്കത്തിൽ ഇടപെടാൻ ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചതും ടൈബ്രിങ് നാമനിർദേശത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ''ഞാൻ ട്രംപിന്റെ ആരാധകനല്ല, എന്നാൽ പുരസ്കാരത്തിന് നാമനിർദേശം ലഭിച്ച മറ്റുള്ളവരെ അപേക്ഷിച്ച് ലോകത്ത് സമാധാനം പുനഃസ്ഥാപിക്കാൻ കൂടുതൽ കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്'' -ടൈബ്രിങ് 'ഫോക്സ് ന്യൂസി'നോട് പറഞ്ഞു. യു.എ.ഇ.യും ഇസ്രയേലും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിൽ ട്രംപ് ഭരണകൂടം സുപ്രധാനപങ്കാണ് വഹിച്ചതെന്നും നാലുതവണ പാർലമെന്റ് അംഗവും നാറ്റോ പാർലമെന്ററി അസംബ്ലിയിലേക്കുള്ള നോർവീജിയൻ പ്രതിനിധി സംഘത്തിന്റെ ചെയർമാനുമായ ടൈബ്രിങ് കൂട്ടിച്ചേർത്തു. ''യു.എ.ഇ.-ഇസ്രയേൽ കരാർ ഒരു വഴിത്തിരിവാകാം. പശ്ചിമേഷ്യയിലെ മറ്റുരാജ്യങ്ങളും യു.എ.ഇ.യുടെ പാത പിന്തുടരും. പശ്ചിമേഷ്യയെ അത് സഹകരണത്തിന്റെയും സമൃദ്ധിയുടെയും മേഖലയാക്കും. ഉത്തര-ദക്ഷിണ കൊറിയകൾ തമ്മിലുള്ള സംഘർഷം പരിഹരിക്കാനും ട്രംപ് ഏറെ ശ്രമങ്ങൾ നടത്തി'' -ടൈബ്രിങ് പറയുന്നു. നൊബേൽ പുരസ്കാരസമിതിയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം 2020-ലെ സമാധാനപുരസ്കാരത്തിനുള്ള നാമനിർദേശപ്പട്ടികയിൽ 318 പേരുണ്ട്. Content Highlights:Donald Trump Nobel prize
from mathrubhumi.latestnews.rssfeed https://ift.tt/2Zjv1V6
via
IFTTT
No comments:
Post a Comment