ശനിയാഴ്ച അവധി ഒഴിവാക്കിയേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 13, 2020

ശനിയാഴ്ച അവധി ഒഴിവാക്കിയേക്കും

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ ശനിയാഴ്ച അവധി അവസാനിപ്പിക്കാൻ പൊതുഭരണവകുപ്പ് ശുപാർശചെയ്തു. 22 മുതൽ എല്ലാ ഉദ്യോഗസ്ഥരും ഹാജരായി ഓഫീസുകൾ പൂർണതോതിൽ പ്രവർത്തിച്ചുതുടങ്ങണമെന്നും വകുപ്പ് നിർദേശിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽച്ചേരുന്ന കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ അവലോകനയോഗത്തിൽ അന്തിമതീരുമാനമുണ്ടാവും. ഇപ്പോൾ അവശ്യസേവനവിഭാഗത്തിലൊഴികെ പകുതിപ്പേരാണ് ഹാജരാകുന്നത്. ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി ശനിയാഴ്ച അവധി തുടരുന്നുമുണ്ട്. പൊതുഗതാഗതം പുനരാരംഭിച്ചിട്ടില്ലാത്തതിനാൽ ജില്ലവിട്ട് ദൂരയാത്ര ചെയ്ത് ജോലിചെയ്യേണ്ടിവരുന്നവർക്ക് ഇളവുതുടരാൻ സാധ്യതയുണ്ട്. അവർ അതത് ജില്ലാ കളക്ടർമാർക്കു മുന്നിൽ റിപ്പോർട്ടുചെയ്ത് അവിടങ്ങളിൽ ജോലിചെയ്യണം. പൊതുഗതാഗതം സാധാരണനിലയിലാവുന്ന മുറയ്ക്ക് ഇവരും ഓഫീസിലെത്തണം. നാലാംഘട്ട തുറക്കലിന്റെ ഭാഗമായി ഏതാണ്ട് എല്ലാ മേഖലകളും തുറക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ഇനിയും നിയന്ത്രിക്കേണ്ടതില്ലെന്നാണ് പൊതുഭരണവകുപ്പിന്റെ നിലപാട്. ഓഫീസുകളുടെ പ്രവർത്തനം പൂർണതോതിലാകാത്തത് വികസന, പദ്ധതി പ്രവർത്തനങ്ങളെ ബാധിക്കുന്നതായും വിലയിരുത്തലുണ്ട്. content highlights: Government likely to end saturday off


from mathrubhumi.latestnews.rssfeed https://ift.tt/3kfLFNy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages