കേന്ദ്രമന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസം അടക്കമുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്ന സാഹചര്യത്തില്‍ അര്‍ധരാത്രിയോടെ ഡല്‍ഹി എയിംസില്‍ അദ്ദേഹത്തെ പ്രവേശിപ്പിക്കുകയായിരുന്നു. കോവിഡ് നെഗറ്റീവ് ആയതിന് ശേഷം രണ്ടാം തവണയാണ് അമിത് ഷാ ചികിത്സ തേടുന്നത്.
അമിത് ഷാ തന്നെയാണ് തനിക്ക് കോവിഡ് ബാധിച്ച വിവരം പൊതുജനങ്ങളെ അറിയിച്ചത്. ഓഗസ്റ്റ് രണ്ടിന് ആയിരുന്നു അത്. സ്വകാര്യ ആശുപത്രിയായ മേദാന്തയിലായിരുന്നു അമിത് ഷാ കോവിഡിന് ചികിത്സ തേടിയത്. കൊവിഡ് നെഗറ്റീവായി ആശുപത്രി വിട്ട ശേഷം ഓഗസ്റ്റ് പതിനെട്ടിന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശരീര വേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു എയിംസില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് ഓഗസ്റ്റ് 31ന് ആശുപത്രി വിട്ടു.
from mangalam.com https://ift.tt/3k9GU84
via IFTTT
No comments:
Post a Comment