സ്വകാര്യസ്ഥാപനങ്ങളിൽ ജോലി കന്നഡികർക്ക്; ഉത്തരവിറക്കാനൊരുങ്ങി കർണാടകസർക്കാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 24, 2020

സ്വകാര്യസ്ഥാപനങ്ങളിൽ ജോലി കന്നഡികർക്ക്; ഉത്തരവിറക്കാനൊരുങ്ങി കർണാടകസർക്കാർ

ബെംഗളൂരു: കർണാടകത്തിൽ സ്വകാര്യമേഖലയിൽ കന്നഡികർക്ക് സംവരണമേർപ്പെടുത്താനൊരുങ്ങി സംസ്ഥാന സർക്കാർ. സ്വകാര്യസ്ഥാപനങ്ങളിലെ സി, ഡി വിഭാഗങ്ങളിൽ(വൈദഗ്ധ്യമാവശ്യമില്ലാത്തവ) കന്നഡിഗർക്കുമാത്രം ജോലി നൽകാനും എ, ബി വിഭാഗങ്ങളിൽ(വൈദഗ്ധ്യമാവശ്യമുള്ളവ) നിയമനത്തിന് കന്നഡിഗർക്ക് മുൻഗണന നൽകുന്നതിനുമുള്ള ഉത്തരവിറക്കുമെന്ന് നിയമ, പാർലമെന്ററികാര്യമന്ത്രി ജെ.സി. മധുസ്വാമി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സ്വകാര്യകമ്പനികൾക്കും വ്യവസായസ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മെക്കാനിക്ക്, ക്ലാർക്ക്, അക്കൗണ്ടന്റ്, സൂപ്പർവൈസർ, പ്യൂൺ തുടങ്ങിയവരാണ് സി, ഡി വിഭാഗങ്ങളിൽ വരുന്നത്. എ, ബി വിഭാഗങ്ങളിൽ മാനേജ്‌മെന്റ്തലത്തിലുള്ള ജീവനക്കാരാണുണ്ടാവുക. കഴിഞ്ഞ ഡിസംബറിൽ സംസ്ഥാന സർക്കാർ 1961-ലെ കർണാടക ഇൻഡസ്ട്രിയൽ എംപ്ലോയ്‌മെന്റ് നിയമത്തിൽ മാറ്റംവരുത്തി സ്വകാര്യമേഖലയിൽ കന്നഡികർക്ക് മുൻഗണന നൽകുന്നവിധമാക്കിയിരുന്നു. സ്വകാര്യമേഖലയിൽ കന്നഡിഗർക്ക് സംവരണംവേണമെന്ന് കന്നഡ വികസന അതോറിറ്റി വർഷങ്ങൾക്കുമുമ്പേ സർക്കാരിനോട് ആവശ്യപ്പെട്ടതാണ്. എന്നാൽ, ഐ.ടി. കമ്പനികളുൾപ്പെടെയുള്ള സ്വകാര്യസ്ഥാപനങ്ങളുടെ എതിർപ്പുമൂലം ഇത് നിയമമാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഇപ്പോൾ കന്നഡികർക്കു മുൻഗണന നൽകുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിവരികയാണ്. ഉത്തരവ് നടപ്പായാൽ മലയാളികളടക്കമുള്ള ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള നിരവധിപേരെ ബാധിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2EwVM1h
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages