കൊച്ചി: ജപ്പാനിലെ അപ്പസ്‌തോലിക് നുൺഷ്യോ ആർച്ച് ബിഷപ്പ് മാർ ജോസഫ് ചേന്നോത്ത് (76) ദിവംഗതനായി. പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം ടോക്കിയോയിലെ മിഷൻ ആശുപത്രിയിൽ.എറണാകുളം-അങ്കമാലി അതിരൂപതയിലെ ചേർത്തല കോക്കമംഗലം സെയ്‌ന്റ് തോമസ് ഇടവകയിലാണ് ജനനം. 1969 മേയ് നാലിനു പൗരോഹിത്യം സ്വീകരിച്ചു. കൊരട്ടി, കൊറ്റമം, എറണാകുളം ബസിലിക്ക ഇടവകകളിൽ സഹവികാരി, കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിന്റെ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.തുർക്കി, ഇറാൻ, കാമറൂൺ, ആഫ്രിക്ക, ബെൽജിയം, സ്പെയിൻ, നോർവേ, സ്വീഡൻ, തായ്‌വാൻ, ടാൻസാനിയ എന്നിവിടങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. 2011 ഓഗസ്റ്റ് മുതൽ ജപ്പാനിൽ സേവനം ചെയ്തുവരികയായിരുന്നു.കോക്കമംഗലം ചേന്നോത്ത് പരേതരായ ജോസഫും മറിയവുമാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: ലില്ലിക്കുട്ടി ജോർജ്, സി.ജെ. ആന്റണി, മേരിക്കുട്ടി ജെയിംസ്, െപ്രാഫ. സി.ജെ. പോൾ, ഡോ. സി.ജെ. തോമസ്, സി.ജെ. ജെയിംസ്, പരേതനായ സി.ജെ. വർഗീസ്.
from mathrubhumi.latestnews.rssfeed https://ift.tt/2FgzaBW
via
IFTTT
No comments:
Post a Comment