നിലവില്‍ എയ്ക്കും ഐ യ്ക്കും താല്‍പ്പര്യമില്ല, സ്വന്തം ഗ്രൂപ്പ് പോലും തള്ളിപ്പറയുന്നു ; ബെന്നി ബഹന്നാന്റെ രാജിക്ക് പിന്നില്‍ ഗ്രൂപ്പ് പോരും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 27, 2020

നിലവില്‍ എയ്ക്കും ഐ യ്ക്കും താല്‍പ്പര്യമില്ല, സ്വന്തം ഗ്രൂപ്പ് പോലും തള്ളിപ്പറയുന്നു ; ബെന്നി ബഹന്നാന്റെ രാജിക്ക് പിന്നില്‍ ഗ്രൂപ്പ് പോരും

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടനയുടെ തുടര്‍ച്ചയായാണ് ബെന്നി ബഹനാന്‍ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം രാജിവച്ചതെങ്കിലും കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും ഇതിനു വഴിവച്ചു. ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ബെന്നി ബഹനാന്‍ നിലവില്‍ എ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനും അനഭിമതനായ സ്ഥിതിയിലാണ്. എ ഗ്രൂപ്പിന്റെ നോമിനിയായി യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തെത്തിയെങ്കിലും ഗ്രൂപ്പിനുള്ളില്‍ അദ്ദേഹത്തെ മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. പുനഃസംഘടനയുടെ ഭാഗമായി എ ഗ്രൂപ്പിന്റെ പ്രതിനിധിയായി എം.എം. ഹസനെ നിയമിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉയരുന്നത്.

വന്‍ ഗ്രൂപ്പ് പോരിനൊടുവിലാണ് ബെന്നി ബഹനാന്‍ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തെത്തിയത്. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായിരുന്ന പി.പി. തങ്കച്ചനെ മാറ്റാന്‍ ഐ ഗ്രൂപ്പ് തയാറല്ലായിരുന്നതുകൊണ്ടുതന്നെ ആ സമയത്ത് അത് വലിയ പോരിലെത്തിയിരുന്നു. പിന്നീട് ശാരീരിക വൈഷമ്യംമൂലം തങ്കച്ചന്‍ മാറിയപ്പോഴാണ് ബെന്നി ബഹന്നാന്‍ കണ്‍വീനര്‍ സ്ഥാനത്തെത്തിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പരിഹാരമായാണ് എ ഗ്രൂപ്പ് അദ്ദേഹത്തെ യു.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തെത്തിച്ചത്. എന്നാല്‍ യു.ഡി.എഫ് കണ്‍വീനറായ ശേഷം അദ്ദേഹം പൊതുവില്‍ വരിഞ്ഞുമുറക്കപ്പെട്ട സ്ഥിതിയായിരുന്നു.

യു.ഡി.എഫ് കണ്‍വീനറായി ഏകദേശം മൂന്നരവര്‍ഷമായിട്ടും ഒന്നും ചെയ്യാനായിട്ടില്ലെന്നാണ് ബെന്നി ബഹനാനുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതിനിടെ സ്വന്തം ഗ്രൂപ്പിന്റെ താല്‍പര്യത്തിന് വിരുദ്ധമായ പ്രസ്താവനകള്‍ പോലും ഇറക്കേണ്ടിവന്നു. കേരളാ കോണ്‍ഗ്രസ് എമ്മിലെ ജോസ് പക്ഷം മുന്നണി വിടുക കൂടിചെയ്തതോടെ അദ്ദേഹം പാര്‍ട്ടിയില്‍നിന്ന് ഒറ്റപ്പെടുകയും ചെയ്തു. മുന്നണി യോഗം കൈകൊണ്ട തീരുമാനം പരസ്യമായി പ്രഖ്യാപിച്ച ബെന്നി ബഹനാനെ പിന്നീട് നേതൃത്വം തള്ളിപ്പറയുകയും ജോസിന്റെ പുറത്താകലിന്റെ ബാദ്ധ്യത മുഴുവനും അദ്ദേഹത്തില്‍ ചാര്‍ത്തുകയും ചെയ്യുകയായിരുന്നു.

ഐ ഗ്രൂപ്പും വല്ലാതെ ഒറ്റപ്പെടുത്തിയെന്നാണ് ബെന്നി ബഹനാന്റെ നിലപാട്. യു.ഡി.എഫ് കണ്‍വീനര്‍ എന്ന നിലയില്‍ ഒരിക്കല്‍ പോലും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ലെന്നും യോഗതീരുമാനങ്ങള്‍ കണ്‍വീനര്‍ വിശദീകരിച്ചിരുന്ന രീതിക്കുപോലും മാറ്റം വന്നുവെന്നും യു.ഡി.എഫ് ചെയര്‍മാനായ പ്രതിപക്ഷനേതാവാണ് അത് പലപ്പോഴും ചെയ്തിരുന്നതെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു.

വിവാദമാകുന്ന വിഷയങ്ങള്‍ ഏല്‍പ്പിച്ചശേഷം പിന്നീട് തള്ളിപറയുകയുകൂടി ചെയ്തുവെന്നും ഈ കേന്ദ്രങ്ങള്‍ പറയുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ട് കാര്യമില്ലെന്ന നിലപാടും ബെന്നിബഹനാന്റെ രാജിക്ക് പിന്നിലുണ്ടെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. അതിന് പുറമെയാണ് എ ഗ്രൂപ്പിനുള്ളില്‍ തന്നെ ബെന്നി ഒറ്റപ്പെട്ടത്. ഇതെല്ലാമാണ് രാജിക്ക് വഴിവച്ചത്.



from mangalam.com https://ift.tt/3j8WxwD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages