കൊവിഡ് ബാധിതര്‍ 3.33 കോടി പിന്നിട്ടു, മരണം 10 ലക്ഷവും; ഇന്ത്യയില്‍ 60 ലക്ഷത്തിനു മേല്‍ രോഗബാധിതരും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 27, 2020

കൊവിഡ് ബാധിതര്‍ 3.33 കോടി പിന്നിട്ടു, മരണം 10 ലക്ഷവും; ഇന്ത്യയില്‍ 60 ലക്ഷത്തിനു മേല്‍ രോഗബാധിതരും

ന്യുഡല്‍ഹി: ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 3.33 കോടി പിന്നിട്ടതായി വേള്‍ഡ് മീറ്റേഴ്‌സ് കൊവിഡ്-19 ഡേറ്റയില്‍ റിപ്പോര്‍ട്ട്. പത്തു ലക്ഷം പേര്‍ മരണമടഞ്ഞു. 2.46 കോടി പേര്‍ രോഗമുക്തരായി. 76.6 ലക്ഷം പേര്‍ ചികിത്സയിലാണ്.

രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ രോഗബാധിതര്‍ 60 ലക്ഷം പിന്നിട്ടു. മരണസംഖ്യ 95,000 പിന്നിട്ടു. രാജ്യത്ത് മരണനിരക്ക് 1.6% ആയി. രോഗമുക്തി നിരക്ക് 82% ആണ്. 15.96% ആണ് ചികിത്സയിലുള്ള രോഗികള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആക്ടീവ് പോസിറ്റീവ് കേസുകള്‍ പത്ത് ലക്ഷത്തിനു താഴെയാണ്.

ആഗോളതലത്തില്‍ കൊറോണ മരണനിരക്ക് 3.1% ആണ്. പത്തുലക്ഷം പേരില്‍ 42% ആയി ഉയര്‍ന്നു. ആകെ ജനസംഖ്യയിലെ പത്തുലക്ഷത്തില്‍ 50 പേര്‍ എന്ന നിലയില്‍ ആയിരുന്ന മരണനിരക്ക് സെപ്തംബറില്‍ 72 ആയി ഉയര്‍ന്നു.സെപ്തംബര്‍ 15 ഓടെ 62 ആയും സെപ്തംബര്‍ 27 ഓടെ 71യും ഉയരുകയായിരുന്നു. നിലവില്‍ പ്രതിദിനം 1,096 മരണമാണ് ശരാശരി റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞമാസം 984 ആയിരുന്നു.

ഞായറാഴ്ച വരെയുള്ള റിപ്പോര്‍ട്ട് ്രപകാരം രോഗികളുടെ എണ്ണം 6,073,310 ആയി. മരണസംഖ്യ 95,567 ആയി. 82,824 പുതിയ കേസുകളും 1,028 മരണവുമാണ് കഴിഞ്ഞ 24 മരണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് ആദ്യവാരം മുതല്‍ ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികള്‍ ഇന്ത്യയിലാണ്. കഴിഞ്ഞ ഒരാഴ്ചയായി ലോകത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളില്‍ 29.9% ഇന്ത്യയിലാണ്. അഞ്ചില്‍ ഒരു മരണവും (20.9%) ഇവിടെയാണ്.

അതേസമയം, അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും മുന്നില്‍. ഇവിടെ 73.21 ലക്ഷം പേര്‍ രോഗികളായി. 2.09 ലക്ഷം പേര്‍ മരണമടഞ്ഞു. രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാമതുള്ള ബ്രസീലില്‍ 47.32 ലക്ഷം രോഗികളും 1.41 ലക്ഷം മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയില്‍ 11.51 ലക്ഷം രോഗികളുണ്ട്. 20,300 ഓളം പേര്‍ മരണമടഞ്ഞു. കൊളംബിയയില്‍ 8.13 ലക്ഷം രോഗികളുണ്ട്. 25,000നു മേല്‍ ആളുകള്‍ മരണമടഞ്ഞു. പെറുവില്‍ 8.05 പേരില്‍ കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 32,200 പേര്‍ മരണമടഞ്ഞു. സ്‌പെയിനില്‍ 7.35 ലക്ഷമാണ് രോഗികള്‍. 31,200 പേര്‍ മരണമടഞ്ഞു. മെക്‌സിക്കോയി. 7.30 ലക്ഷം പേര്‍ രോഗികളായപ്പോള്‍ 76,400 ആണ് മരണസംഖ്യ. അര്‍ജന്റീനയില്‍ 7.11 ലക്ഷം രോഗികളുണ്ട്. 15,400 ആണ് മരണം. ദക്ഷിണാഫ്രിക്കയില്‍ 6.70 ലക്ഷം രോഗികളുണ്ട്. 16,300 ആണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന മരണം .



from mangalam.com https://ift.tt/3j4h1q9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages