മന്ത്രി കെ.ടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു; മന്ത്രിയെത്തിയത് സ്വകാര്യ വാഹനത്തില്‍; എന്‍.ഐ.എ ഓഫീസില്‍ വന്‍ പോലീസ് സുരക്ഷ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 16, 2020

മന്ത്രി കെ.ടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു; മന്ത്രിയെത്തിയത് സ്വകാര്യ വാഹനത്തില്‍; എന്‍.ഐ.എ ഓഫീസില്‍ വന്‍ പോലീസ് സുരക്ഷ

കൊച്ചി: യു.എ.ഇയില്‍ നിന്ന് നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥം കൊണ്ടുവന്ന സംഭവത്തില്‍ മന്ത്രി കെ.ടി ജലീലിനെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്നു. രാവിലെ ആറു മണിയോടെ സ്വകാര്യ കാറിലാണ് മന്ത്രി കൊച്ചി കടവന്ത്രയിലെ എന്‍.ഐ.എ ഓഫീസില്‍ എത്തിയത്. അര്‍ദ്ധരാത്രി 12 മണിയോടെ മന്ത്രി തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടിരുന്നുവെന്നാണ് ഒടുവില്‍ എത്തുന്ന റിപ്പോര്‍ട്ട്. മുന്‍ എം.എല്‍.എ എ.എം.യൂസഫിന്റെ കാറിലാണ് ജലീല്‍ എന്‍.ഐ.എ ഓഫീസില്‍ എത്തിയത്.

മതഗ്രന്ഥം കൊണ്ടുവന്നതിന്റെ മറവില്‍ സ്വര്‍ണക്കള്ളക്കടത്ത് -ഹവാല ഇടപാടുകള്‍ നടന്നിട്ടുണ്ടോ, ഇടപാടിന് ഏതെങ്കിലും വിധത്തിലള്ള തീവ്രവാദ സ്വഭാവമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് എന്‍.ഐ.എ പരിശോധിക്കുന്നത്. ജലീലിന്റെ ഭാഗത്തുനിന്ന് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായി എന്ന് കേന്ദ്ര ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. ഇ.ഡിയില്‍ നിന്നും ജലീലിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ എന്‍.ഐ.എ ശേഖരിച്ചിരുന്നു. ജലീലിന് എന്‍.ഐ.എ നോട്ടീസ് നല്‍കിയെന്ന് ഇന്നലെ മുതല്‍ സൂചനയുണ്ടായിരുന്നുവെങ്കിലും അക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിരുന്നില്ല.

ഇ.ഡിയുടെ ചോദ്യം ചെയ്യലിനായി മന്ത്രി എത്തിയിരുന്നതും സ്വകാര്യ വാഹനത്തിലായിരുന്നു. അരൂരിലുള്ള സുഹൃത്തിന്റെ വീട്ടില്‍ സ്‌റ്റേറ്റ് കാര്‍ പാര്‍ക്ക് ചെയ്ത ശേഷം സുഹൃത്തിന്റെ സ്വകാര്യ കാറിലായിരുന്നു മന്ത്രി ഇ.ഡി ഓഫീസില്‍ എത്തിയത്. ജലീലിന് ഇ.ഡി ക്ലീന്‍ ചിറ്റ് നല്‍കിയെന്ന പ്രചാരണം വന്നെങ്കിലും അതെല്ലാം ഇ.ഡി ഡയറക്ടര്‍ തന്നെ നിഷേധിച്ചിരുന്നു. ഉന്നത ഉേദ്യാഗസ്ഥര്‍ ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു.

അതിനിടെ, ജലീലിനെ ചോദ്യം ചെയ്യുന്നുവെന്ന മാധ്യമവാര്‍ത്ത പുറത്തുവന്നതോടെ എന്‍.ഐ.എ ഓഫീസില്‍ വന്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഡിസിപി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് പോലീസ് വിന്യാസം. ജലീലിനു നേരെ പ്രതിഷേധമുണ്ടായേക്കുമെന്ന സൂചനയെ തുടര്‍ന്നാണിത്.



from mangalam.com https://ift.tt/2FBtXFv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages