വന്ദേഭാരത് മിഷനിലെ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് താത്കാലികവിലക്ക് ഏര്‍പ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 17, 2020

വന്ദേഭാരത് മിഷനിലെ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് താത്കാലികവിലക്ക് ഏര്‍പ്പെടുത്തി

ദുബായ്: വന്ദേ ഭാരത് മിഷനിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായ് താത്കാലിക വിലക്ക് ഏർപ്പെടുത്തി. കോവിഡ് രോഗിയെ യാത്ര ചെയ്യാൻ അനുവദിച്ചതിനെ തുടർന്നാണ് നടപടി. വിലക്കിനെ തുടർന്ന് ദുബായിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഷാർജയിലേക്ക് റീ ഷെഡ്യൂൾ ചെയ്തു. കോവിഡ് പോസിറ്റിവ് ആയ രണ്ടുപേരെ ദുബായിയിൽ എത്തിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്ന് ദുബായ് സിവിൽ ഏവിയേഷൻ ആണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് വിലക്കെർപ്പെടുത്തിയത്. സെപ്റ്റംബർ 18 മുതൽ ഒക്ടോബർ രണ്ടുവരെ പതിനഞ്ചു ദിവസത്തേക്കാണ് വിലക്ക്. ഒക്ടോബർ രണ്ടുവരെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ദുബായിയിലേക്കോ ദുബായിയിൽ നിന്ന് പുറത്തേക്കോ സർവീസ് നടത്താൻ കഴിയില്ല. കഴിഞ്ഞ മാസം കോവിഡ് രോഗിയെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിയിൽ എത്തിച്ചതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ദുബായ് സിവിൽ ഏവിയേഷൻ എയർ ഇന്ത്യയ്ക്ക് നോട്ടീസ് നൽകി. എന്നാൽ ഈ മാസം നാലിന് ജയ്പുറിൽനിന്ന് മറ്റൊരു കോവിഡ് രോഗി കൂടി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിയിൽ എത്തി. ഇതോടെയാണ് ദുബായ് അധികൃതർ കർശന നടപടി എടുത്തത്. കോവിഡ് പോസിറ്റീവ് ആയ രണ്ട് വ്യക്തികളുടെ ചികിത്സാ ചിലവും സഹയാത്രികരുടെ ക്വറന്റീൻ ചിലവുകളും എയർ ഇന്ത്യ എക്പ്രസ് ഏറ്റെടുക്കണമെന്ന് ദുബായ് സിവിൽ ഏവിയേഷൻ നൽകിയ നോട്ടീസിൽ പറയുന്നു. വിലക്കിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ ഷാർജയിലേക്ക് സർവീസുകൾ പുനഃക്രമീകരിച്ചു. content highlights: dubai issues temporary ban on air india express flights


from mathrubhumi.latestnews.rssfeed https://ift.tt/3hFYzTj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages