ലോകത്തിലെ ഏറ്റവും സമ്പന്നയായ വനിത: മക്കെന്‍സിനെ തുണച്ചത് വിവാഹ മോചനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 3, 2020

ലോകത്തിലെ ഏറ്റവും സമ്പന്നയായ വനിത: മക്കെന്‍സിനെ തുണച്ചത് വിവാഹ മോചനം

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും ധനികയായ വനിത എന്ന പേര് സ്വന്തമാക്കി മാക്കെന്‍സി സ്‌കോട്ട്, ആമസോണിന്റെ സിഇഒ ആയ ജെഫ് ബെസോസിന്റെ മുന്‍ ഭാര്യ. ഈ വിജയത്തിലേക്ക് മാക്കെന്‍സിലെ നയിച്ചതാകട്ടെ വിവാഹ മോചനവും.

2019 ല്‍ ബെസോസുമായി വേര്‍പിരിഞ്ഞപ്പോഴാണ് അവര്‍ക്ക് ആമസോണില്‍ 4 ശതമാനം ഓഹരി ലഭിച്ചത്. ഇതിന് പുറമെ കഴിഞ്ഞ വര്‍ഷം 30.3 ബില്യണ്‍ ഡോളറിന്റെ ബാങ്ക് ബാലന്‍സ് കൂടിയായപ്പോള്‍ ആസ്തി 67.4 ബില്യണ്‍ ഡോളറായി. ബ്ലൂംബെര്‍ഗ് ഇന്‍ഡക്‌സിന്റെ കണക്കാണിത്.

2019 ജനുവരിയിലാണ് ഇരുവരും പിരിയാന്‍ തീരുമാനിച്ചത്. ഡിവോഴ്‌സ് കരാറിന്റെ ഭാഗമായാണ് മക്കെന്‍സിക്ക് 19.7 ദശലക്ഷം ഓഹരികള്‍ കൈമാറിയത്. 2020ന്റെ തുടക്കത്തില്‍ 2000 ഡോളറായിരുന്ന ആമസോണിന്റെ ഓഹരി വിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. 3500 ഡോളറിലേക്ക് വിലയെത്തി. കൊറോണയെ തുടര്‍ന്ന് ആളുകള്‍ ഓണ്‍ലൈന്‍ വിപണിയെ ആശ്രയിച്ചതോടെ കമ്പനിയുടെ ഓഹരിവിലയില്‍ വന്‍ കുതിപ്പുണ്ടായി.



from mangalam.com https://ift.tt/31Xfr3m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages