ചെക്കുകേസില്‍ പെടുത്തി ഫൈസല്‍ ഫരീദും സ്വര്‍ണം കയറ്റിവിട്ട മറ്റു രണ്ടു പേരും ദുബായില്‍ അറസ്റ്റില്‍ ; വിട്ടു കിട്ടാന്‍ യു.എ.ഇ. സഹകരിക്കുന്നില്ല, വഴിമുട്ടി എന്‍ഐഎ ; കേസില്‍ അട്ടിമറിശ്രമമെന്നു സംശയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 14, 2020

ചെക്കുകേസില്‍ പെടുത്തി ഫൈസല്‍ ഫരീദും സ്വര്‍ണം കയറ്റിവിട്ട മറ്റു രണ്ടു പേരും ദുബായില്‍ അറസ്റ്റില്‍ ; വിട്ടു കിട്ടാന്‍ യു.എ.ഇ. സഹകരിക്കുന്നില്ല, വഴിമുട്ടി എന്‍ഐഎ ; കേസില്‍ അട്ടിമറിശ്രമമെന്നു സംശയം

കൊച്ചി : നയതന്ത്ര ബാഗേജില്‍ സ്വര്‍ണമയച്ച ഫൈസല്‍ ഫരീദിനെ ദുബായില്‍ ചെക്കുകേസില്‍ പെടുത്തി. സ്വര്‍ണം കയറ്റിവിട്ട മറ്റു രണ്ടു പേരും ഫൈസലിനൊപ്പം അറസ്റ്റിലായതോടെ സ്വര്‍ണക്കടത്തു കേസില്‍ അട്ടിമറി ശ്രമമെന്നു സംശയം. വിചാരണയും ശിക്ഷയും കഴിയാതെ ഇവരെ വിട്ടുകിട്ടില്ലെന്നായതോടെ എന്‍.ഐ.എയുടേതടക്കം അന്വേഷണം വഴിമുട്ടുന്നു.

തിരുവനന്തപുരം കോണ്‍സുലേറ്റ് സംശയമുനയിലുള്ള സ്വര്‍ണക്കടത്തു കേസില്‍ യു.എ.ഇ. സഹകരിക്കുന്നില്ലെന്ന ആശങ്കയാണ് എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നത്. ഇന്ത്യയിലെത്തിക്കുന്ന പ്രതികള്‍ സ്വര്‍ണക്കടത്തില്‍ കോണ്‍സല്‍ ജനറലിനും അറ്റാഷെയ്ക്കും പങ്കുണ്ടെന്നു വെളിപ്പെടുത്തിയാല്‍ യു.എ.ഇക്കു രാജ്യാന്തര തലത്തില്‍ നാണക്കേടാകുമെന്നതാണു കാരണം. കുറ്റവാളികളെ കൈമാറാന്‍ യു.എ.ഇയടക്കം നിരവധി രാജ്യങ്ങളുമായി ഇന്ത്യയ്ക്കു കരാറുണ്ടെങ്കിലും യഥാവിധി പാലിക്കാറില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു.

ഡല്‍ഹിയില്‍ നിന്നു ദുബായിലെത്തിയ എന്‍.ഐ.എ. സംഘം ഫൈസലിനെയും മറ്റും ചോദ്യംചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്ന വിവരമാണ് ഇന്ത്യന്‍ എംബസി വഴി ലഭിച്ചത്. ഫൈസലിനെതിരേ അവിടെ കേസെടുക്കരുതെന്നു നേരത്തേ വിദേശമന്ത്രാലയം വഴി അഭ്യര്‍ഥിച്ചിരുന്നു. വിട്ടുകിട്ടല്‍ വൈകിക്കാന്‍ കേരളത്തില്‍നിന്നു ദുബായ് അധികൃതരില്‍ സമ്മര്‍ദമുണ്ടെന്നും സൂചനയുണ്ട്. കുറ്റപത്രം വൈകിയാല്‍ അറസ്റ്റിലായ പ്രതികള്‍ക്കു ജാമ്യം കിട്ടാന്‍ സാഹചര്യമൊരുങ്ങും.

ഇന്ത്യയിലെ അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായി. സ്വര്‍ണം അയച്ചവരെയും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെയുമാണു ചോദ്യംചെയ്യാനുള്ളത്. നിര്‍ണായക വിവരങ്ങള്‍ കിട്ടേണ്ടത് സ്വര്‍ണം കയറ്റിവിട്ട ഫൈസലില്‍നിന്നാണ്. കഴിഞ്ഞ നവംബര്‍ മുതല്‍ നയതന്ത്ര ചാനല്‍വഴി 21 തവണ സ്വര്‍ണം കടത്തിയെന്നാണു സന്ദീപ് നായരുടെയും നേരത്തേ കോണ്‍സുലേറ്റ് ജീവനക്കാരായിരുന്ന സ്വപ്‌ന സുരേഷ്, പി.എസ്. സരിത്ത് എന്നിവരുടെയും മൊഴി. അവസാനത്തെ രണ്ടുതവണയാണു ഫൈസല്‍ സ്വര്‍ണം കയറ്റിവിട്ടത്.

സ്വര്‍ണം കയറ്റിവിട്ട മറ്റു ചിലരുടെ വിവരങ്ങള്‍ സരിത്തിന്റെ പെന്‍ഡ്രൈവിലുണ്ടായിരുന്നു. ഇങ്ങനെ തിരിച്ചറിഞ്ഞ രണ്ടു പേരെയാണു ദുബായിലെത്തിയിട്ടും ചോദ്യംചെയ്യാന്‍ കഴിയാതെപോയത്. യു.എ.ഇയുടെ സഹകരണമില്ലാതെ മുന്നോട്ടുപോകാന്‍ സാധിക്കുമോ എന്ന സംശയത്തിലാണു അന്വേഷണ സംഘം.

എല്ലാറ്റിനും പിന്നില്‍ കോണ്‍സല്‍ ജനറലും അറ്റാഷെയുമുണ്ടെന്നാണ് സരിത്തും സ്വപ്‌നയും അന്വേഷണ ഏജന്‍സികളോടു പറഞ്ഞത്. ഓരോ സ്വര്‍ണക്കടത്തിലും അവര്‍ക്കു കമ്മിഷന്‍ നല്‍കിയിരുന്നെന്നും പ്രതികള്‍ മൊഴി നല്‍കി. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ കെട്ടിടനിര്‍മാണത്തിനു കരാറെടുത്ത യൂണിടാക് കമ്പനിയുടമയുടെ മൊഴിയും കോണ്‍സല്‍ ജനറലിന് എതിരാണ്. ഫൈസല്‍ ഇത് ആവര്‍ത്തിച്ചേക്കാം.



from mangalam.com https://ift.tt/3bXmL2a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages