കൊച്ചി: കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം പരിഹരിക്കാന്‍ യു.ഡി.എഫിന് കഴിയില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കേരള കോണ്‍ഗ്രസ രണ്ടായി, ഇനി തര്‍ക്കം തീര്‍ക്കുക എളുപ്പമല്ല. ഇനി യു.ഡി.എഫ് യോഗത്തിലെ തീരുമാനത്തിനു ശേഷമേ ചര്‍ച്ചയുള്ളൂവെന്നൂം കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ഞാലിക്കുട്ടി നിലപാട് വ്യക്തമാക്കിയത്.
കേരള രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെങ്കിലും എം.പിയായി തുടരും. ലോക്‌സഭാ സമ്മേളനം ചേരുന്നത് കുറവായതിനാല്‍ കേരളത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്താനാവും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
from mangalam.com https://ift.tt/324EUHZ
via IFTTT
No comments:
Post a Comment