ഇന്ത്യക്ക് സൗദിയുടെ യാത്രാവിലക്ക്; വന്ദേ ഭാരതിനു പറക്കാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 23, 2020

ഇന്ത്യക്ക് സൗദിയുടെ യാത്രാവിലക്ക്; വന്ദേ ഭാരതിനു പറക്കാം

റിയാദ്: കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യ, ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളിലേക്കും തിരികെയുമുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവയ്ക്കാന്‍ സൗദി അറേബ്യയിലെ വിമാനഗതാഗത അതോറിറ്റിയുടെ (ജി.എ.സി.എ) തീരുമാനം. സൗദിയിലേക്കു പുറപ്പെടുന്നതിനു മുമ്പുള്ള 14 ദിവസത്തിനിടെ ഈ രാജ്യങ്ങളില്‍ പോയിട്ടുള്ളവര്‍ക്കു പ്രവേശനവിലക്ക്.

സൗദി സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണപ്രകാരം എത്തുന്ന വ്യക്തികളെ ഇതില്‍നിന്ന് ഒഴിവാക്കി. ചൊവ്വാഴ്ച രാത്രി പുറത്തിറങ്ങിയ ജി.എ.സി.എ. സര്‍ക്കുലര്‍ പ്രകാരമുള്ള വിലക്ക് പ്രവാസി ഇന്ത്യക്കാരെ നാട്ടിലേക്കു തിരിച്ചുകൊണ്ടുപോകാനായുള്ള വന്ദേ ഭാരത് മിഷന്‍ വിമാന സര്‍വീസുകളെ ബാധിക്കില്ലെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. സര്‍ക്കുലര്‍ ഇറങ്ങിയതിനു ശേഷവും ഏതാനും വിമാനങ്ങള്‍ ഇന്ത്യയിലേക്കു സര്‍വീസ് നടത്തി.

ദമാമില്‍നിന്നും ജിദ്ദയില്‍നിന്നും ഇന്നലെ വന്ദേഭാരത് വിമാനങ്ങള്‍ സര്‍വീസ് നടത്തി. ഇന്ന് ദമാം -തിരുവനന്തപുരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനവും സര്‍വീസ് നടത്തുമെന്നാണു വിവരം. സൗദി എയര്‍ലൈന്‍സ് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഇന്നലെ കൊച്ചിയില്‍നിന്നു ജിദ്ദയിലേക്ക് നഴ്‌സുമാരുമായി പുറപ്പെടേണ്ടിയിരുന്ന വിമാനം റദ്ദാക്കിയിരുന്നു.

ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാണ്. സൗദി ദേശീയദിനം പ്രമാണിച്ച് ഇന്നലെ അവധിയായിരുന്ന സൗദി എയര്‍ലൈന്‍സ് ഓഫീസ് ഇന്നു തുറന്നതിനു ശേഷമേ കാര്യങ്ങളില്‍ വ്യക്തതയുണ്ടാകൂ എന്നു ട്രാവല്‍ രംഗത്തുള്ളവര്‍ വിശദീകരിച്ചു.



from mangalam.com https://ift.tt/3kK1VXm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages