പീഡനശ്രമം; നടിയുടെ പരാതിയില്‍ അനുരാഗ് കശ്യപിനെതിരെ കേസെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 23, 2020

പീഡനശ്രമം; നടിയുടെ പരാതിയില്‍ അനുരാഗ് കശ്യപിനെതിരെ കേസെടുത്തു

മുംബൈ: ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപിനെതിരെ കഴിഞ്ഞ ദിവസം ബോളിവുഡിലെ നടി നല്‍കിയ പരാതിയില്‍ മുംബൈ പോലീസ് ബലാത്സംഗ കേസ് റജിസ്റ്റര്‍ ചെയ്തു. വീട്ടില്‍ എത്തിയ നടിയെ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചുവെന്നാണ് പരാതി.

2013ല്‍ യാരി റോഡിലെ വെര്‍സേവയിലെ വസതിയില്‍ വച്ച് ബലാത്സംഗം ചെയ്‌തെന്ന നടിയുടെ മൊഴി രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. അതേ സമയം, അനുരാഗിനെ പിന്തുണച്ച് ഒട്ടേറെ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് അഭിഭാഷകന്‍ നിതിന്‍ സത്പുട്ടിനൊപ്പം മുംബൈയിലെ വെര്‍സേവ പോലീസ് സ്‌റ്റേഷനിലെത്തി നടി പരാതി നല്‍കിയത്.

ഒഷിവാര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനാണ് തീരുമാനിച്ചിരുന്നതെന്നും വനിതാ പോലീസ് ഇല്ലാത്തതിനാല്‍ അവസാനം വെര്‍സോവ പോലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നുവെന്നും നടിയുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് അനുരാഗിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു.



from mangalam.com https://ift.tt/3crliBq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages