അസംഘടിത മേഖലയിലുള്ളവർക്ക് പ്രോവിഡന്റ് ഫണ്ട് പദ്ധതി പരിഗണനയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 7, 2020

അസംഘടിത മേഖലയിലുള്ളവർക്ക് പ്രോവിഡന്റ് ഫണ്ട് പദ്ധതി പരിഗണനയിൽ

ന്യൂഡൽഹി: അസംഘടിത മേഖലയിലുള്ളവർക്ക് പ്രോവിഡന്റ് ഫണ്ട് പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചന. ഇപ്പോൾ സംഘടിതമേഖലയിൽ തൊഴിലാളികളും തൊഴിലുടമകളും ഉൾപ്പെട്ട സംവിധാനമായാണ് ഇ.പി.എഫ്. നിലനിൽക്കുന്നത്. അസംഘടിത മേഖലയിൽ സ്വയംതൊഴിലെടുത്തു ജീവിക്കുന്നവർക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുകയാണ് നിർദിഷ്ടപദ്ധതിയുടെ ലക്ഷ്യം. പാർലമെന്റിന്റെ പരിഗണനയിലുള്ള സാമൂഹിക സുരക്ഷാ കോഡ് പാസാക്കിയശേഷം ഇതേക്കുറിച്ച് കാര്യമായ ആലോചന നടക്കും. അസംഘടിത മേഖലയിലുള്ളവർക്ക്്് ക്ഷേമപദ്ധതി നടപ്പാക്കണമെന്ന് നേരത്തേ പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. നിലവിൽ പ്രോവിഡന്റ് ഫണ്ടിലേക്ക് തൊഴിലുടമയും തൊഴിലാളിയും തുല്യവിഹിതം അടയ്ക്കുന്നുണ്ട്. സ്വന്തമായ നിലയിൽ ജോലിയെടുക്കുന്ന പ്രൊഫഷണലുകളും അല്ലാത്തവരുമായ വലിയൊരു വിഭാഗത്തിനായി പദ്ധതി നടപ്പാക്കുമ്പോൾ തൊഴിലുടമയുടെ വിഹിതം എന്ന സങ്കല്പം ഇല്ലാതാവും. പദ്ധതിയിൽ ചേരുന്നവർതന്നെ മുഴുവൻ വിഹിതമടച്ച് ഭാവിയിൽ നിശ്ചിതപ്രായം തികയുമ്പോഴുള്ള ആനുകൂല്യത്തിനായി കാത്തിരിക്കണം. നിലവിലെ ഇ.പി.എഫ്. പദ്ധതി അതുപോലെ അസംഘടിത മേഖലയിലേക്ക് വ്യാപിപ്പിക്കാൻ സാധ്യത കുറവാണ്. അതിനിടെ, ഇ.പി.എഫ്. ട്രസ്റ്റ്യോഗം ബുധനാഴ്ച ചേരുന്നുണ്ട്. കഴിഞ്ഞവർഷത്തെ നിക്ഷേപത്തിനുള്ള പലിശ, പുതിയതായി ഇ.പി.എഫിൽ അംഗമാവുന്നവർക്ക് പെൻഷൻ, കൂടുതൽ വിഹിതമടച്ചുള്ള പെൻഷൻ പദ്ധതി തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്യും. Content Highlights:PF for unorganized sector workers


from mathrubhumi.latestnews.rssfeed https://ift.tt/35bpjIJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages