മഥുര: അച്ഛനില്ലാത്ത ലോകത്ത് അമ്മ മേഘയ്ക്ക് കൂട്ടായി ഇനി ഈ കുഞ്ഞുപൈതലുണ്ടാകും. കോഴിക്കോട് കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച സഹ പൈലറ്റ് ക്യാപ്റ്റൻ അഖിലേഷ് കുമാറിന്റെ ഭാര്യ മേഘ ശുക്ള ഞായറാഴ്ച മഥുര നയാതി മെഡിസിറ്റിയിൽ ആൺകുഞ്ഞിന് ജന്മം നൽകി.സുഖപ്രസവമായിരുന്നെന്നും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനിലയിൽ കുഴപ്പമില്ലെന്നും ഡോക്ടർ അറിയിച്ചു. കുഞ്ഞിന്റെ ജനനം തങ്ങളെ വളരെയധികം സന്തോഷിപ്പിക്കുന്നുണ്ടെന്നും കുഞ്ഞിലൂടെ അഖിലേഷ് ജീവിക്കുമെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ഭർത്താവിനെ നഷ്ടപ്പെട്ട് മാനസികമായി തകർന്ന മേഘയ്ക്കും കുഞ്ഞിന്റെ പിറവി ആശ്വാസമായി.190 പേരുമായി ദുബായിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഓഗസ്റ്റ് ഏഴിന് രാത്രിയാണ് കനത്തമഴയിൽ ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ടത്. രണ്ടു പൈലറ്റുമാരടക്കം ഇരുപതിലേറെ പേർ അപകടത്തിൽ മരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/35iT0Ya
via
IFTTT
No comments:
Post a Comment