ദോശയ്ക്കായിനി ജഗ്ഗുഭായ് തുമ്പിക്കൈ നീട്ടില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 6, 2020

ദോശയ്ക്കായിനി ജഗ്ഗുഭായ് തുമ്പിക്കൈ നീട്ടില്ല

തൃശ്ശൂർ: ദോശയും ഇഡ്ഡലിയുമെല്ലാം ഭയങ്കര ഇഷ്ടമാണ് കഴിഞ്ഞ ദിവസം ചരിഞ്ഞ ചെങ്ങാലൂർ പനങ്കുളത്തുകാരൻ ജഗന്നാഥനെന്ന ഗജവീരന്. പക്ഷേ, കോളങ്ങാട്ടുകര കിഴക്കേ പിഷാരത്ത് നാരായണൻകുട്ടിയെന്ന നാരായണേട്ടൻ സ്നേഹത്തോടെ ഊട്ടണമെന്ന് മാത്രം. ജഗന്നാഥനെ ഇദ്ദേഹം സ്നേഹത്തോടെ വിളിക്കുന്നത് ജഗ്ഗുഭായ് എന്നാണ്. ജഗ്ഗുഭായ് എന്ന് നീട്ടിവിളച്ചാൽ തലകുലുക്കും ഈ കൊമ്പൻ. നാലുവർഷമായുള്ള അടുപ്പമാണ് ജഗന്നാഥനോട് ഇദ്ദേഹത്തിന്. കോളങ്ങാട്ടുകരയിലെ വീട്ടിലെ പറമ്പിൽ ജഗന്നാഥന് എന്നും സ്ഥാനമുണ്ടായിരുന്നു. പാപ്പാൻ രഞ്ജുവിന്റെ വീട്ടിൽ സ്ഥലമില്ലാത്തതിനാൽ ജഗന്നാഥനെ നാരായണൻകുട്ടിയുടെ പറമ്പിലാണ് കെട്ടിയിരുന്നത്. രാവിലെ കുളികഴിഞ്ഞാൽ പൂമുഖത്തേയ്ക്ക് രാജകീയമായ വരവുണ്ട്. തുമ്പിയൊന്ന് നീട്ടും. അത് പതിവ് ദോശയ്ക്കോ ഇഡ്ഡലിയ്ക്കോ ആണ്. ദോശ നാലെണ്ണമാണ് പതിവ്. അത് കിട്ടുന്നതുവരെ തുമ്പിക്കൈ പൂമുഖത്തെ ചാരുപടിയിൽനിന്ന് മാറ്റില്ല. നേദ്യച്ചോറും ഇഷ്ടമാണ് കൊമ്പന്. വയറുനിറയാൻ മാത്രമില്ലെങ്കിലും സ്നേഹത്തോടെ വാങ്ങിക്കഴിച്ചേ പറമ്പിലേയ്ക്ക് പോവൂ. ലോക്ക് ഡൗൺ തുടങ്ങിയതിനു ശേഷം മാർച്ച് മുതൽ ജൂൺ വരെ ഇവിടെയായിരുന്നു ജഗന്നാഥൻ. കുടുംബത്തിലെ അംഗം നഷ്ടപ്പെട്ടതു പോലെയാണ് മനസ്സെന്ന് നാരായണൻകുട്ടി പറയുന്നു. കിടക്കുന്നത് കാണാനാവില്ല. ഞായറാഴ്ച രാവിലെ ചെങ്ങാലൂരിൽ പോയി ജഗ്ഗുഭായിയെ കണ്ടു.


from mathrubhumi.latestnews.rssfeed https://ift.tt/2QZggCa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages