തൊടുപുഴയിലെ സെയില്‍സ്മാന്‍ ഇറാഖിലെ കൊടുംഭീകരന്‍! സിറിയയിലും ഇറാഖിലും തുര്‍ക്കിയിലെയും ഐഎസ് ആക്രമണത്തില്‍ പങ്കാളി ; ചോദ്യംചെയ്യാന്‍ ഫ്രഞ്ച് പോലീസും കേരളത്തിലെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 28, 2020

തൊടുപുഴയിലെ സെയില്‍സ്മാന്‍ ഇറാഖിലെ കൊടുംഭീകരന്‍! സിറിയയിലും ഇറാഖിലും തുര്‍ക്കിയിലെയും ഐഎസ് ആക്രമണത്തില്‍ പങ്കാളി ; ചോദ്യംചെയ്യാന്‍ ഫ്രഞ്ച് പോലീസും കേരളത്തിലെത്തി

കൊച്ചി: ഇറാഖിലെ ഐ.എസ്. ഭീകരന്‍ അബു സുബഹാനി ഹാജ മൊയ്തീന്‍ 2015 വരെ താമസിച്ചിരുന്നത്, ഇടുക്കി ജില്ലയിലെ തൊടുപുഴ മാര്‍ക്കറ്റ് റോഡില്‍! തൊടുപുഴയിലെ ഒരു ആഭരണക്കടയില്‍ സെയില്‍സ്മാനായിരുന്നു ഇയാള്‍. പിന്നീട് ചെറിയ ബിസിനസുകളിലേക്കു തിരിഞ്ഞു. ഭീകരവാദത്തില്‍ ആകൃഷ്ടനായി ഇന്ത്യ വിട്ടശേഷം അബു ജാസ്മിന്‍ എന്ന പേരിലും അറിയപ്പെട്ടു. സിറിയയിലും തുര്‍ക്കിയിലും ഇറാഖിലും നിരവധി ഐ.എസ്. ആക്രമണങ്ങളില്‍ പങ്കെടുത്തു.

ഭീകരാക്രമണപരിശീലനം നേടിയത് ഇറാഖിലെ മൊസൂളില്‍. കേരളം വിട്ട് ആദ്യമെത്തിയതു തുര്‍ക്കിയില്‍. തുടര്‍ന്ന് ഐ.എസുമായി ബന്ധപ്പെട്ട ഇയാളെ അത്യാവശ്യം ആയുധ പരിശീലനത്തിനു ശേഷം മൊസൂളിലേക്കയച്ചു. അവിടെ സ്‌ഫോടനത്തിലടക്കം വിദഗ്ധപരിശീലനം. ഇറാഖ് പട്ടാളത്തിന്റെ പ്രത്യാക്രമണത്തില്‍ കാലിനു ഗുരുതരപരുക്കേറ്റതു വഴിത്തിരിവായി. മൊസൂളിലെ ആ സ്‌ഫോടനത്തില്‍ സുബഹാനിയുടെ കൂട്ടാളി മരിച്ചു.

ഐ.എസ്. ക്യാമ്പില്‍ ശസ്ത്രക്രിയയിലൂടെ കാലില്‍ ഉരുക്കുദണ്ഡ് ഘടിപ്പിച്ചു. പരുക്ക് ഭേദമായപ്പോള്‍ ഇന്ത്യയിലേക്കു മടക്കി. ഇന്ത്യയില്‍ ഐ.എസിലേക്ക് ആളെച്ചേര്‍ക്കുകയായിരുന്നു നിയോഗം. പടക്കനിര്‍മാണകേന്ദ്രമായ, തമിഴ്‌നാട്ടിലെ ശിവകാശിയില്‍നിന്നു വെടിമരുന്ന് ശേഖരിച്ച് സ്‌ഫോടനപരമ്പരകള്‍ നടത്താനും നിര്‍ദേശം ലഭിച്ചിരുന്നു. അതിനുള്ള ശ്രമങ്ങള്‍ക്കിടെ എന്‍.ഐ.എയുടെ പിടിയിലായി.

ഇറാഖില്‍നിന്നു മടങ്ങിയെത്തിയശേഷം തിരുനെല്‍വേലിയില്‍ ഒളിവില്‍ കഴിയവേ കടയനെല്ലൂര്‍ പള്ളിവാസല്‍ തെരുവില്‍നിന്നു 2016 ഒക്‌ടോബര്‍ അഞ്ചിനാണ് അറസ്റ്റിലായത്. അതിനകം സാമൂഹികമാധ്യമങ്ങളിലൂടെ 15-ലേറെപ്പേരെ ഭീകരപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിച്ചു. സുബഹാനിക്കായി എന്‍.ഐ.എ. വിദേശത്ത് അന്വേഷണം നടത്തിയിരുന്നു. അറസ്റ്റിലായശേഷം ഇയാളെ ചോദ്യംചെയ്യാന്‍ ഫ്രഞ്ച് പോലീസും കേരളത്തിലെത്തി.

രാജ്യാന്തര ഭീകരസംഘടനയായ ഐ.എസിനൊപ്പം ചേര്‍ന്ന് ഇന്ത്യയുടെ സുഹൃദ് രാഷ്ര്ടമായ ഇറാഖിനെതിരെ യുദ്ധം ചെയ്‌തെന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 2.10 ലക്ഷം രൂപ പിഴയും എന്‍.ഐ.എ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. കേസിലെ ഏക പ്രതി തൊടുപുഴ മാര്‍ക്കറ്റ് റോഡ് മാളിയേക്കല്‍ വീട്ടില്‍ സുബ്ഹാനി ഹാജാ മൊയ്തീനെയാണ് (35) കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി പി.കൃഷ്ണ കുമാര്‍ ശിക്ഷിച്ചത്.

സുബ്ഹാനിയുടെ കുറ്റകൃത്യം സംസ്ഥാനത്തിന്റെ സാംസ്‌കാരിക മനസാക്ഷിയെ ബാധിക്കുന്നതാണ്. രാജ്യത്തെ ഏറ്റവും പുരോഗമന സമൂഹങ്ങളിലൊന്നാണ് നമ്മുടെ സംസ്ഥാനമെന്ന അഭിമാനത്തിന് തിരിച്ചടിയാണിതെന്നും കോടതി പറഞ്ഞു. യുവാക്കള്‍ സ്വന്തം മാതൃരാജ്യവുമായുള്ള ബന്ധം ശാശ്വതമായി ഉപേക്ഷിക്കാന്‍ പോലും തയാറാവുന്ന രീതിയില്‍ ആളുകള്‍ തീവ്ര പ്രത്യയശാസ്ത്രങ്ങളിലേക്ക് പോകുന്നത് അത്യന്തം വേദനാജനകമാണെന്ന് കോടതി നിരീക്ഷിച്ചു.

ഭീകരവാദ സംഘടനയില്‍ അംഗമായി എന്ന കുറ്റത്തിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപയുമാണ് പിഴ.ഇന്ത്യയുമായി സഖ്യത്തിലുള്ള ഇറാഖിനെതിരെ യുദ്ധം ചെയ്‌തെന്ന കുറ്റത്തിന് ഏഴ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപയുമാണ് പിഴ. ഭീകരവാദ സംഘടനയില്‍ അംഗമായി കുറ്റകൃത്യത്തിന് ഗൂഡാലോചന നടത്തിയെന്ന കുറ്റത്തിന് അഞ്ച് വര്‍ഷം കഠിന തടവും 10,000 രൂപയും വിധിച്ചു. ശിക്ഷ ഒരുമിച്ചു അനുഭവിച്ചാല്‍ മതി. പിഴ സംഖ്യ അടച്ചില്ലെങ്കില്‍ അധിക തടവ് അനുഭവിക്കണം. വിചാരണ തടവുകാരനായി കഴിഞ്ഞ കാലയളവില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

കനകമല ഐ.എസ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ 2016 ഒക്‌ടോബറിലാണ് എന്‍.ഐ.എ സുബ്ഹാനിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍, തുര്‍ക്കി വഴി ഇറാഖിലേക്ക് പോയതായി അന്വേഷണത്തില്‍ വ്യക്തമായതോടെ ഇയാള്‍ക്കെതിരെ പ്രത്യേകം കേസ് എടുക്കുകയായിരുന്നു. കേസില്‍ കോടതിയെ സഹായിച്ചതിനു എന്‍.ഐ.എയുടെയും പ്രതിഭാഗത്തിന്റെയും അഭിഭാഷകരെ കോടതി പ്രത്യേകം അഭിനന്ദിച്ചു.

വിദേശത്ത് ആയിരുന്നിട്ടും തെളിവുകള്‍ ശേഖരിക്കാന്‍ കഠിന പ്രയത്‌നം നടത്തിയ അന്വേഷണ ഉദ്യോഗസ്ഥന്‍ എ.പി.ഷൗക്കത്തലിയെ കോടതി പ്രത്യേകം അഭിനന്ദിച്ചു. എന്‍.ഐ.എക്കുവേണ്ടി അഡ്വ. അര്‍ജുന്‍ അമ്പലപ്പറ്റ ഹാജരായി.



from mangalam.com https://ift.tt/36iNDZE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages