മുഖ്യമന്ത്രിയുടെ മാസ് മറുപടി, ചോദ്യകര്‍ത്താവ് കണ്ടം വഴി ഓടി- പരിഹാസവുമായി വി ടി ബല്‍റാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 19, 2020

മുഖ്യമന്ത്രിയുടെ മാസ് മറുപടി, ചോദ്യകര്‍ത്താവ് കണ്ടം വഴി ഓടി- പരിഹാസവുമായി വി ടി ബല്‍റാം

പാലക്കാട്: ഒരാൾ തന്നെ എല്ലാം ചോദിച്ചാൽ മറുപടി പറയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരേ പരിഹാസവുമായി വി ടി ബൽറാം എം എൽ എ. പത്രക്കാരുടെ ഏത് ചോദ്യങ്ങൾക്കും പതറാതെ മറുപടി പറയണമെങ്കിൽ അയാളുടെ പേര് പിണറായി വിജയനാകണമെന്ന് പരിഹസിച്ചുകൊണ്ടാണ് എം എൽ എ ഫെയ്സ്ബുക്കിൽ കുറിച്ചത്. കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിനിടയിൽ ലൈഫ്മിഷനുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് കുറച്ച് നേരത്തെ മൗനത്തിന് ശേഷം ഒരാൾ തന്നെ എല്ലാ ചോദ്യവും ചോദിച്ചുകൊണ്ടിരുന്നാൽ മറുപടി പറയില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു വി ടി ബൽറാം എം എൽ എയുടെ പരിഹാസം. ലൈഫ് മിഷൻ പദ്ധതിരേഖകൾ നൽകണമെന്ന് ആവശ്യപ്പെട്ട്പ്രതിപക്ഷ നേതാവ് കത്ത് നൽകിയിട്ടും എന്താണ് കൊടുക്കാത്തതെന്ന ചോദ്യത്തിന് അതൊക്കെ അതാത് ഘട്ടത്തിൽ വന്നോളും എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തുടർന്ന് ഇതിൽ വ്യക്തത ആവശ്യപ്പെട്ട് ചോദ്യകർത്താവായ അതേ മാധ്യമപ്രവർത്തക ചോദ്യം ആവർത്തിച്ചു. തുടർന്ന് അല്പനേരത്തെ മൗനത്തിന് ശേഷമാണ് ഒരാൾ തന്നെ എല്ലാം ചോദിച്ചാൽ മറുപടി നൽകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. Content Highlights:VT Balram MLA slams CM Pinaray Vijayan on his reply at pressmeet


from mathrubhumi.latestnews.rssfeed https://ift.tt/3cmX2R6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages