തിരുവനന്തപുരം: കെ.ടി. ജലീലിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും. സാക്ഷിയായി ചോദ്യം ചെയ്യപ്പെട്ട വ്യക്തി രാജിവയ്‌ക്കേണ്ടതില്ലെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോടു പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 14 മണിക്കൂറാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ജുഡീഷ്യല്‍ കമ്മിഷന് മുന്നില്‍ ചോദ്യം ചെയ്യലിന് വിധേയമായത്. അന്ന് അദ്ദേഹം രാജിവച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ജലീലിന്റെ കാര്യം ആലോചിക്കാമായിരുന്നു.
കഴിഞ്ഞദിവസം വൈകിട്ടുവരെ ജലീല്‍ സ്വര്‍ണം കടത്തിയെന്ന് പറഞ്ഞായിരുന്നു രാജി ആവശ്യപ്പെട്ടത്. എന്നാല്‍ അദ്ദേഹത്തെ സാക്ഷിയായാണ് വിളിച്ചത്.- കോടിയേരി പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ചോദ്യംചെയ്യലിനു വിധേയനായ മന്ത്രി കെ.ടി. ജലീലിന് ഇടതുമുന്നണിയുടെ പൂര്‍ണപിന്തുണ. ജലീല്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് എല്‍.ഡി.എഫ്. യോഗം വ്യക്തമാക്കി. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെ തകര്‍ക്കാന്‍ പ്രതിപക്ഷം അക്രമരാഷ്ട്രീയം നടത്തുകയാണെന്നു യോഗതീരുമാനങ്ങള്‍ വിശദീകരിച്ച മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ ആരോപിച്ചു.
അക്രമസമരങ്ങളെ എല്‍.ഡി.എഫ്. ഒറ്റക്കെട്ടായി നേരിടും. 29-നു തിരുവനന്തപുരത്തും ജില്ലാ ആസ്ഥാനങ്ങളിലുംഅക്രമവിരുദ്ധ ജനകീയകൂട്ടായ്മകള്‍ സംഘടിപ്പിക്കും. ജില്ലാ, പ്രാദേശികതലങ്ങളില്‍ തുടര്‍പ്രചാരണപരിപാടികള്‍നടത്തും. മുസ്ലിം ലീഗ് സംസ്ഥാനനേതൃത്വത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി വീണ്ടും സജീവമായതോടെ എല്ലാ വര്‍ഗീയശക്തികളെയും ഒന്നിച്ചണിനിരത്താന്‍ ശ്രമമാരംഭിച്ചെന്നു വിജയരാഘവന്‍ ആരോപിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ െധെഷണികനേതൃത്വം ലീഗ് അംഗീകരിച്ചു.
തുര്‍ക്കിയിലെ ഹാഗിയ സോഫിയ പള്ളിവിഷയത്തില്‍ പാണക്കാട് തങ്ങളുടെ ലേഖനം വര്‍ഗീയാഭിമുഖ്യമുള്ളതാണ്. മുസ്ലിം തീവ്രവാദശക്തികളുമായി സഖ്യമുണ്ടാക്കുമ്പോള്‍ത്തന്നെ ബി.ജെ.പിയുടെ വര്‍ഗീയവാദ നിലപാടിനോടു വിരോധമില്ലെന്നതാണു ലീഗിന്റെ സമീപനം. നാടിനെ വര്‍ഗീയമായി ധ്രുവീകരിക്കാനും സര്‍ക്കാരിനെ അട്ടിമറിക്കാനുമുള്ള ശ്രമങ്ങള്‍ക്കെതിരേ ജനങ്ങളെ അണിനിരത്തുമെന്നും വിജയരാഘവന്‍ പറഞ്ഞു. ജലീലിനെതിരേ മുന്നണിയോഗത്തില്‍ വിമര്‍ശനമുണ്ടായില്ല.
സംസ്ഥാനത്ത് അരങ്ങേറുന്നതു സമരാഭാസമാണെന്ന് അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനെതിരേ കെ.സി.ബി.സിയുടെയും മുസ്ലിം സംഘടനകളുടെയും പ്രതികരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഖുറാന്‍ വിതരണവുമായി ബന്ധപ്പെട്ട വിഷയം യു.ഡി.എഫിനു തിരിച്ചടിയാകുമെന്നു ചില കക്ഷിനേതാക്കള്‍ അഭിപ്രായപ്പെട്ടു.
from mangalam.com https://ift.tt/3mDU5jU
via IFTTT
No comments:
Post a Comment