പങ്കാളിയായി ട്രാൻസ്ജെൻഡറിനെത്തേടി എഴുപതുകാരൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 6, 2020

പങ്കാളിയായി ട്രാൻസ്ജെൻഡറിനെത്തേടി എഴുപതുകാരൻ

കൊച്ചി: ഞായറാഴ്ചത്തെ വിവാഹപ്പരസ്യങ്ങൾക്കിടയിൽ വ്യത്യസ്തമായൊന്നുണ്ടായിരുന്നു. ട്രാൻസ്ജെൻഡർ വ്യക്തിയെ വിവാഹംചെയ്യാൻ താത്പര്യം പ്രകടിപ്പിച്ച് മാതാപിതാക്കളിൽനിന്ന് ആലോചന ക്ഷണിച്ചുള്ള ചെറുതൊന്ന്. തൃശ്ശൂർ സ്വദേശിയായ എഴുപതുകാരൻ നൽകിയതായിരുന്നു അത്.ജീവിതത്തിലേക്ക് ഒരു കൂട്ടുവേണമെന്ന തോന്നലിലാണ് തൃശ്ശൂർ എടമുട്ടം സ്വദേശി വീണ്ടുമൊരു വിവാഹത്തെക്കുറിച്ച്‌ ചിന്തിച്ചത്. അത് ഒരു ട്രാൻസ്ജെൻഡർ വ്യക്തിയാവണമെന്നായിരുന്നു തീരുമാനം. മക്കളെ അറിയിച്ച് അവരുടെ പൂർണപിന്തുണയോടെ വിവാഹപ്പരസ്യം നൽകി. വന്ന അന്വേഷണങ്ങളൊക്കെയും 35-ൽത്താഴെ പ്രായമുള്ളവർ. 50 വയസ്സെങ്കിലുമുള്ളയാളെയാണ് താത്പര്യമെന്ന് അദ്ദേഹം പറയുന്നു. മക്കൾ രണ്ടുപേരും വിവാഹശേഷം ഗൾഫിലാണ്. ഭാര്യ മരിച്ചതോടെ വീട്ടിൽ ഒറ്റയ്ക്കായി. ഈ സാഹചര്യത്തിൽ വീട്ടിൽ സൗണ്ട് അലർട്ട് സിസ്റ്റം സ്ഥാപിക്കാനായി പോലീസ് സ്റ്റേഷനിൽ അനുമതിതേടി. അവിടത്തെ വനിതാ എ.എസ്.ഐ.യാണ്, വീണ്ടും വിവാഹംകഴിച്ചുകൂടേ എന്നു ചോദിച്ചത്. ആദ്യം കാര്യമാക്കിയില്ലെങ്കിലും പിന്നീട് അങ്ങനെ തീരുമാനിച്ചു. തനിക്കൊപ്പം മറ്റൊരാൾക്കും ആശ്വാസമാകട്ടേയെന്ന ചിന്തയിലാണ് ട്രാൻസ്ജെൻഡറിനെ ക്ഷണിക്കുന്നത്. അത് മറ്റുള്ളവർക്ക് പ്രചോദനമാകുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറയുന്നു. തങ്ങളെ ഒരു കുടുംബം സ്വാഗതംചെയ്യുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഗരഞ്ജിനി പറയുന്നു. ഒറ്റപ്പെടുത്തലുകൾക്കിടയിൽ ഇത്തരം ചേർത്തുപിടിക്കലുകൾ സൗഭാഗ്യമായാണ് കാണുന്നതെന്നും അവർ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2F9v5zx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages