വാഹനത്തിലെ ഏക യാത്രക്കാരന് മാസ്‌ക്: പോലീസും യാത്രക്കാരും തർക്കത്തിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 6, 2020

വാഹനത്തിലെ ഏക യാത്രക്കാരന് മാസ്‌ക്: പോലീസും യാത്രക്കാരും തർക്കത്തിൽ

കൊച്ചി: കാറിൽ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ മാസ്ക് നിർബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. എന്നാൽ, ഇതുസംബന്ധിച്ച ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് പോലീസ്. മാസ്ക് ധരിക്കുന്നത് സംബന്ധിച്ച് മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗനിർദേശം നിരത്തുകളിൽ പോലീസും യാത്രക്കാരും തമ്മിൽ തർക്കത്തിനിടയാക്കുന്നു. സ്വന്തം വാഹനത്തിൽ മാസ്കില്ലാതെ തനിച്ച് യാത്രചെയ്യുന്നവർക്ക് പോലീസ് പിഴ ചുമത്തുന്നത് തുടരുന്നതാണ് തർക്കങ്ങൾക്കു കാരണം. പൊതുസ്ഥലത്ത് വാഹനത്തിൽ യാത്രചെയ്യുമ്പോൾ മാസ്ക് ധരിച്ചിട്ടില്ലെങ്കിൽ നടപടി സ്വീകരിക്കാനാണ് പോലീസിനു ലഭിച്ചിരിക്കുന്ന നിർദേശം. കാറിൽ ഒറ്റയ്ക്ക് യാത്രചെയ്യുന്നത് പൊതുസ്ഥലമായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ, പുതിയ മാനദണ്ഡ പ്രകാരം ഒന്നിൽ കൂടുതൽ പേർ വാഹനത്തിൽ സഞ്ചരിക്കുമ്പോൾമാത്രം മാസ്ക് ഉറപ്പാക്കണമെന്നാണ് നിർദേശം. ഈ സാഹചര്യത്തിൽ കാറിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവർക്ക് പിഴയീടാക്കുന്ന നടപടി നിർത്തണമെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നുമാണ് ആവശ്യം. പുതിയ കേന്ദ്ര മാനദണ്ഡങ്ങൾ * കാറിൽ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ മാസ്ക് വെക്കണമെന്ന് നിർബന്ധമില്ല. ഇതിന്റെപേരിൽ പിഴ ചുമത്തരുത്. * ഒറ്റയ്ക്ക് വ്യായാമം ചെയ്യുമ്പോഴും സൈക്ലിങ് നടത്തുമ്പോഴും മാസ്ക് നിർബന്ധമില്ല. * കൂട്ടമായി സൈക്ലിങ് നടത്തുമ്പോഴും വ്യായാമം ചെയ്യുമ്പോഴും മാസ്ക് വെക്കണം. * സാമൂഹിക അകലം പാലിക്കണം. മാസ്ക് ധരിക്കാത്തവരുടെ ഡേറ്റാ ബാങ്ക് മാസ്ക് ധരിക്കാത്തതിന് പിടിയിലായാൽ 200 രൂപയാണു പിഴ. രണ്ടാംതവണയും പിടിയിലായാൽ 2000 രൂപയും. ശരിയായ രീതിയിൽ മാസ്ക് ധരിക്കാതിരുന്നാലും പിഴയീടാക്കും. മാസ്ക് ധരിക്കാത്തതിന് നടപടി നേരിട്ടവരുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2ZaT5t6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages