തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷിനെതിരേ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് പാർട്ടിയെന്നനിലയിൽ പ്രതികരിക്കുകയോ പ്രതിരോധിക്കുകയോ ചെയ്യേണ്ടെന്ന നിലപാടിൽ സി.പി.എം. സ്വതന്ത്ര വ്യക്തിയെന്നനിലയിൽ ബിനീഷ് ആരോപണങ്ങൾ നേരിടും. പാർട്ടിയെ അദ്ദേഹത്തിന്റെ ബിസിനസും മറ്റുമായി ബന്ധപ്പെട്ട കേസുകളിലേക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമില്ലെന്നാണ് സി.പി.എം. നിലപാട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മണിക്കൂറുകളോളം ബിനീഷിനെ ചോദ്യംചെയ്തിരുന്നു. ഇതുസംബന്ധിച്ച ചാനൽ ചർച്ചകളിൽ പാർട്ടി പ്രതിനിധികൾ പങ്കെടുക്കില്ല. ചാനൽ ചർച്ചകൾക്ക് എ.കെ.ജി. സെന്ററിൽനിന്നാണ് പ്രതിനിധികളെ നിശ്ചയിക്കുക. ഈ വിഷയത്തിൽ പാർട്ടിക്കാർ പോകേണ്ടതില്ലെന്നാണ് തീരുമാനം. ഇതേസമയം ഉപതിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും നടക്കുകായാണെങ്കിൽ പ്രതിപക്ഷം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരേയുള്ള ആരോപണവും ചർച്ചയാക്കും. ഈ സാഹചര്യംകൂടി കണക്കിലെടുത്താണ് ഈ ചൂണ്ടയിൽ കൊത്തേണ്ടെന്ന നിലപാട് പാർട്ടി കൈക്കൊണ്ടത്. തിരഞ്ഞെടുപ്പുകൾ പ്രതിരോധത്തിലാക്കും നിയമസഭയിലെ രണ്ടു സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുമായി മുന്നോട്ടുപോകുന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കിയേക്കാമെന്ന ചിന്ത സി.പി.എമ്മിലുണ്ട്. ചവറയും കുട്ടനാടും ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റുകളാണ്. ഒരിടത്തെങ്കിലും പിഴച്ചാൽ തുടർന്നുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ അത് ബാധിച്ചേക്കാം. പാർലമെന്റ് തിരഞ്ഞെടുപ്പിലെ തോൽവിക്കുശേഷം പാലാ, കോന്നി ഉപതിരഞ്ഞെടുപ്പുകളിലെ വിജയം ചൂണ്ടിക്കാട്ടി സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ജനാംഗീകാരമുണ്ടെന്ന പ്രചാരണമാണ് ഇടതുമുന്നണി നടത്തിവരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് നടത്താനാണ് സർക്കാരിന് താത്പര്യം. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി പ്രതിപക്ഷത്താണെങ്കിൽപ്പോലും നല്ല വിജയം നേടാറുണ്ട്. സ്വർണക്കടത്ത് കേസ് അടക്കം പ്രതിപക്ഷം ഉയർത്തുന്ന പല കേസുകളും താഴെത്തട്ടിലെ ജനവിഭാഗങ്ങളെ അത്രകണ്ട് ബാധിച്ചിട്ടില്ലെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. ഇതൊക്കെ തദ്ദേശ തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രേരണയാണ്. എന്നാൽ, മാറ്റുന്നെങ്കിൽ രണ്ടു തിരഞ്ഞെടുപ്പും മാറ്റണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാരിനെ വെട്ടിലാക്കുന്നതാണ്. പ്രതിപക്ഷ ആവശ്യം പരിഗണിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവെച്ചും ഉപതിരഞ്ഞെടുപ്പുകൾ മാറ്റിവെക്കണമെന്ന നിലപാടിലേക്ക് സർക്കാർ എത്തിയേക്കും.ആരോപണങ്ങൾ ആയുധങ്ങളാക്കി മുന്നണികൾ തിരഞ്ഞെടുപ്പ് നടക്കുമെന്ന പ്രതീക്ഷയിൽത്തന്നെ ആരോപണങ്ങൾ ആയുധങ്ങളാക്കി ഉപയോഗിക്കാനാണ് മുന്നണികളുടെ ശ്രമം. സ്വർണക്കടത്ത് കേസാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം. സ്‌പ്രിംക്ളർമുതൽ യു.എ.ഇ. കോൺസുലേറ്റ് കേന്ദ്രമാക്കി ഉയർത്തിയ ആരോപണംവരെ യു.ഡി.എഫ്. ഉയർത്തുന്നു. മുസ്‌ലിം ലീഗ് എം.എൽ.എ. എം.സി. ഖമറുദ്ദീനെതിരേ ഉയർന്ന സ്വർണത്തട്ടിപ്പ് ആരോപണം എൽ.ഡി.എഫ്. ആയുധമാക്കുന്നു. ഇരുമുന്നണികളും തമ്മിൽ നടത്തുന്ന ധാരണാ രാഷ്ട്രീയം തുറന്നുകാട്ടാനാണ് ബി.ജെ.പി.യുടെ ശ്രമം.
from mathrubhumi.latestnews.rssfeed https://ift.tt/32kzAR8
via
IFTTT
No comments:
Post a Comment