മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലേക്ക് ചാടിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകയെ പോലീസ് തടഞ്ഞപ്പോൾ| ഫോട്ടോ: എസ്. ശ്രീകേഷ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വനിതാ പ്രവർത്തകർ മന്ത്രി കെ.ടി. ജലീലിന്റെ ഔദ്യോഗിക വസതിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷമുണ്ടാക്കി. മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ബാരിക്കേഡുകൾ മറികടന്ന് വീടിന്റെ മതിലിലും ഗേറ്റിലും കയറിയ പ്രവർത്തകരെ തടയാൻ വനിതാ പോലീസുകാർ ഉണ്ടായിരുന്നില്ല. പുരുഷ പോലീസുകാർ ഇവരെ തടഞ്ഞത് വാക്കുതർക്കമുണ്ടാക്കി. പിന്നീട് വനിതാ ഉദ്യോഗസ്ഥരെത്തിയാണ് പത്തോളം പ്രവർത്തകരെ തടഞ്ഞത്. തുടർന്ന് മന്ത്രിയുടെ വസതിക്കുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച കോർപറേഷൻ കൗൺസിലർ ഷീബ പാട്രീക്, വീണ എസ്. നായർ, റിജി റഷീദ്, അനിഷ്മ ബഷീർ, ആനി പ്രസാദ്, അഖില, നീതു, അനൂപ, ചിത്രദാസ് എന്നീ പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തുനീക്കി. content highlights: protest against kt jaleel
from mathrubhumi.latestnews.rssfeed https://ift.tt/2E8Flbf
via
IFTTT
No comments:
Post a Comment