ചെന്നൈ: ചെന്നൈയിൽ മലയാളി സി.ആർ.പി.എഫ്. ജവാൻ സർവീസ് റൈഫിൾകൊണ്ട് സ്വയം വെടിവെച്ച് ജീവനൊടുക്കി. സി.ആർ.പി.എഫ്. 77-ാം ബറ്റാലിയൻ ഡെപ്യൂട്ടി കമാൻഡന്റായ ശ്രീജൻ കെ. നായർ (50) ആണ് മരിച്ചത്. കോഴിക്കോട് വടകര വളയം സ്വദേശിയാണ്. ചെന്നൈയിൽ പൂനമല്ലിക്കടുത്ത് കാട്ടുപ്പാക്കത്താണ് താമസിച്ചിരുന്നത്.കരയൻചാവടിയിലെ സി.ആർ.പി.എഫ്. ഓഫീസിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. വെടിയൊച്ചകേട്ട് സഹപ്രവർത്തകർ ഓടിയെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന ശ്രീജനെ കണ്ടത്. ഉടൻ പോരൂരിലെ സ്വകാര്യാശുപത്രിലെത്തിച്ചെങ്കിലും അതിനുമുമ്പുതന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കിൽപ്പോക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും സ്വകാര്യകാരണത്താലാണ് ജീവനൊടുക്കുന്നതെന്നും ശ്രീജനെഴുതിയ ആത്മഹത്യക്കുറിപ്പിൽ പറയുന്നു. മൃതദേഹം നാട്ടിലേക്ക് അയക്കരുതെന്നും ചെന്നൈയിൽത്തന്നെ സംസ്കരിക്കണമെന്നും അവസാന ആഗ്രഹമായി കുറിപ്പിൽ എഴുതിയിരുന്നു. സംഭവത്തിൽ അസ്വാഭാവികമരണത്തിന് പൂനമല്ലി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ബന്ധുക്കൾ അനുമതി ചോദിച്ചിട്ടുണ്ട്. ഭാര്യ: നിഷ. മക്കൾ: നിർമൽ, നേഹ. ശവസംസ്കാരം പിന്നീട്.
from mathrubhumi.latestnews.rssfeed https://ift.tt/3k37Oyz
via
IFTTT
No comments:
Post a Comment