കോവിഡ്‌ കേന്ദ്രത്തിൽ കുളിമുറിദൃശ്യം പകർത്തിയ ഡി.വൈ.എഫ്.ഐ. നേതാവ് അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 24, 2020

കോവിഡ്‌ കേന്ദ്രത്തിൽ കുളിമുറിദൃശ്യം പകർത്തിയ ഡി.വൈ.എഫ്.ഐ. നേതാവ് അറസ്റ്റിൽ

പാറശ്ശാല: കോവിഡ് നിരീക്ഷണകേന്ദ്രത്തിൽ കുളിച്ചുകൊണ്ടിരുന്ന യുവതിയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ. നേതാവ് അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ. ചെങ്കൽ യൂണിറ്റ് പ്രസിഡന്റ് ചെങ്കൽ പ്ളാങ്കാല വീട്ടിൽ ശാലു(26)വിനെയാണ് പാറശ്ശാല പോലീസ് അറസ്റ്റുചെയ്തത്. യുവതിയുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്. കോവിഡ് ചികിത്സയിലായതിനാൽ ഇയാളെ ഏഴു ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനായി ജാമ്യത്തിൽ വിട്ടയച്ചു. പാറശ്ശാലയിലെ പ്രാഥമിക കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇവിടെത്തന്നെ ചികിത്സയിലുള്ള യുവതി കുളിച്ചുകൊണ്ടിരിക്കുമ്പോൾ കുളിമുറിയുടെ മുകൾഭാഗത്തുകൂടി മൊബൈൽ ഫോൺ ഉപയോഗിച്ച് ഇയാൾ ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതി നിലവിളിച്ചതിനെത്തുടർന്ന് ഓടിയെത്തിയ മറ്റു രോഗികളാണ് ശാലുവിനെ പിടികൂടിയത്.


from mathrubhumi.latestnews.rssfeed https://ift.tt/3413FEZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages