ആലപ്പുഴ: ബി.ഡി.ജെ.എസിൽനിന്ന് പുറത്താക്കിയ സുഭാഷ് വാസുവിനെ സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കി. സുഭാഷ് വാസുവിനെ നീക്കണമെന്നു ബി.ജെ.പി. കേന്ദ്രനേതൃത്വത്തോട് ബി.ഡി.ജെ.എസ്. ആവശ്യപ്പെട്ടിരുന്നു. ഈ സ്ഥാനത്തേക്ക് സംസ്ഥാന ജനറൽസെക്രട്ടറി എ.ജി. തങ്കപ്പനെ നിർദേശിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. എന്നാൽ, ചെയർമാൻസ്ഥാനത്തുനിന്ന് താൻ രാജിവെക്കുകയായിരുന്നുവെന്നാണ് സുഭാഷ് വാസു പറ്ഞ്ഞത്.
from mathrubhumi.latestnews.rssfeed https://ift.tt/35v9Zqs
via
IFTTT
No comments:
Post a Comment