കേരളത്തിലേക്ക് രണ്ട് തീവണ്ടി സർവീസുകൾകൂടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 24, 2020

കേരളത്തിലേക്ക് രണ്ട് തീവണ്ടി സർവീസുകൾകൂടി

കൊച്ചി/ചെന്നൈ: ദിവസേന തീവണ്ടികൾ ഓടിക്കാൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചു. ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-മംഗളൂരു, ചെന്നൈ-മൈസൂരു എന്നീ മൂന്ന് തീവണ്ടികളാണ് 27, 28 തീയതികളിലായി സർവീസ് തുടങ്ങുക. തീവണ്ടികൾ ദിവസേനയാക്കിയതിനുപുറമേ സ്റ്റോപ്പുകളുടെ എണ്ണവും കൂട്ടി. ഇവയെല്ലാം റിസർവേഷൻ മാത്രമുള്ള പ്രത്യേക തീവണ്ടികളായിരിക്കും. ഒക്ടോബർ ഒന്നുമുതൽ കൂടുതൽ ദീർഘദൂര തീവണ്ടി സർവീസുകളും റെയിൽവേ പ്രഖ്യാപിച്ചേക്കും. പൂജാ അവധി കണക്കിലെടുത്താണ് പ്രത്യേക തീവണ്ടികൾ ഓടിക്കുന്നത്. തിരുവനന്തപുരം -ന്യൂഡൽഹി കേരള എക്സ്പ്രസും തിരുവനന്തപുരം-സിൽചാർ തീവണ്ടിയും ഓടിച്ചേക്കുമെന്നാണ് സൂചന. ചെന്നൈ-തിരുവനന്തപുരം-ചെന്നൈ (02623/02624 ദിവസേന) * ചെന്നൈയിൽനിന്ന് എല്ലാദിവസവും രാത്രി 7.45-ന് പുറപ്പെടും. *തിരുവനന്തപുരത്തുനിന്ന് എല്ലാ ദിവസവും വൈകീട്ട് മൂന്നിന് പുറപ്പെടും ചെന്നൈ-മംഗളൂരു-ചെന്നൈ (02601/02602 ദിവസേന) *ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്ക് എല്ലാദിവസവും രാത്രി 08.10-ന് പുറപ്പെടും. *മംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് എല്ലാദിവസവും ഉച്ചയ്ക്ക് 1.30-ന് പുറപ്പെടും


from mathrubhumi.latestnews.rssfeed https://ift.tt/3kLZALv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages